കരുനാഗപ്പള്ളിയിൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഇ​ന്ന്
Sunday, May 15, 2022 1:01 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: വൈ​സ്മെ​ൻ ക്ല​ബ് ത​ഴ​വ റോ​യ​ൽ​സ്,വൈ​സ് മെ​ൻ മി​ഡി​ൽ ഈ​സ്റ്റ് റീ​ജി​യ​ൺ ഡി​സ്ട്രി​ക് 1 , വിഎ​സ്​എം ഹോ​സ്പി​റ്റ​ൽ ത​ട്ടാ​ര​മ്പ​ല​ം എന്നിവയുടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു​മു​ത​ൽ ത​ഴ​വ ക​റു​ത്തേ​രി എ​ൽപി.​എ​സി​ൽ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തു​ം. ഉ​ദ്ഘാ​ട​നം സി ​ആ​ർ മ​ഹേ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. സൈ​ക്കോ​ള​ജി കൗ​ൺ​സി​ലിം​ഗി​ന്‍റെ ഉ​ദ്ഘാ​ട​നം ത​ഴ​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​സ​ദാ​ശി​വ​നും നി​ർ​വ​ഹി​ക്കും.

കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം ഡോ.അ​നി​ൽ​കു​മാ​ർ, ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗം ഡോ. ​ബി​ജോ​യി വി​ശ്വ​നാ​ഥ​ൻ, ഇ ​എ​ൻ റ്റി ​വി​ഭാ​ഗം ഡോ. ​അ​നൂ​പ് പി ​എ​സ്, സൈ​ക്കോ​ള​ജി വി​ഭാ​ഗം ഡോ. ​സി​ന്ധു, ദ​ന്ത​ൽ വി​ഭാ​ഗം ഡോ.​ആ​ൻ മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ലാ​ബോ​റ​ട്ട​റി​യി​ൽ ബ്ല​ഡ് ഷു​ഗ​ർ പ​രി​ശോ​ധ​ന​യും ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​താ​ണ്. വൈ​സ്മെ​ൻ പ്ര​സി​ഡ​ന്‍റ് ജി.​ശി​വ​ൻ​കു​ട്ടി, വൈ​സ്മെ​ൻ സെ​ക്ര​ട്ട​റി കെ. ​വി​ശ്വ​നാ​ഥ​ൻ പി​ള്ള, വൈ​സ് മെ​ൻ ട്ര​ഷ​റ​ർ ജി ​സു​രേ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.