ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി ആ​ശ്വാ​സ ക്ഷേ​മ​നി​ധി അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, May 15, 2022 1:01 AM IST
കൊല്ലം: കേ​ര​ള​ ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി ആ​ശ്വാ​സ ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ല്‍ 2020-21 അ​ധ്യയ​ന​വ​ര്‍​ഷം ഡി​ഗ്രി, ഡി​പ്ലോ​മ, പി.​ജി, പ്രഫ.​ഷ​ണ​ല്‍ കോ​ഴ്സ് പ​രീ​ക്ഷ​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് വാ​ങ്ങി വി​ജ​യി​ച്ച​വ​രി​ല്‍ നി​ന്നും കാ​ഷ് അ​വാ​ര്‍​ഡി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു.
വെ​ള്ള​പേ​പ്പ​റി​ല്‍ എ​ഴു​തി ത​യാ​റാ​ക്കി​യ ക്ഷേ​മ​നി​ധി അം​ഗ​ത്തി​ന്‍റെ ഫോ​ണ്‍ ന​മ്പ​ര്‍ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ, വി​ദ്യാ​ര്‍​ഥിയു​ടെ മാ​ര്‍​ക്ക് ലി​സ്റ്റി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പ്, ക്ഷേ​മ​നി​ധി കാ​ര്‍​ഡ്, അ​പേ​ക്ഷ​ക​നും വി​ദ്യാ​ര്‍​ഥിയു​മാ​യു​ള്ള ബ​ന്ധം തെ​ളി​യി​ക്കു​ന്ന എ​സ്എ​സ്എ​ല്‍സി ബു​ക്ക്, റേ​ഷ​ന്‍ കാ​ര്‍​ഡ്, ര​ണ്ട് പേ​രു​ടെ​യും ആ​ധാ​ര്‍ കാ​ര്‍​ഡ്, ക്ഷേ​മ​നി​ധി അം​ഗ​ത്തി​ന്‍റെ പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം ജൂ​ണ്‍ ആ​റി​ന് മു​ന്‍​പാ​യി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ര്‍, കേ​ര​ള​ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി ആ​ശ്വാ​സ ക്ഷേ​മ​നി​ധി ബോ​ര്‍​ഡ്, മു​ണ്ട​യ്ക്ക​ല്‍ വെ​സ്റ്റ്, കൊ​ല്ലം 691001 എ​ന്ന വി​ലാ​സ​ത്തി​ല്‍ നേ​രി​ട്ടോ ത​പാ​ല്‍​മു​ഖേ​ന​യോ [email protected] എ​ന്ന ഇ-​മെ​യി​ലി​ലോ ന​ല്‍​ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0474 2743469