നെ​ടു​വ​ത്തൂ​രിൽ ബി​ജെ​പി മാ​ർ​ച്ചും ധ​ർ​ണയും ന​ട​ത്തി
Sunday, May 15, 2022 1:01 AM IST
കൊ​ട്ടാ​ര​ക്ക:​ നെ​ടു​വ​ത്തൂ​ർ​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ അ​ഴി​മ​തി​യും വി​ക​സ​ന മു​ര​ടി​പ്പു മാ​ണെ​ന്നാ​രോ​പി ച്ചു ​ബി​ജെ​പി പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണയും ന​ട​ത്തി.

പ്ലാ​മൂ​ട് ജ​ങ്ഷ​നി​ൽ നി​ന്നും പ​ഞ്ചാ​യ​ത്തോ​ഫീ​സി​ലേ​ക്കാ​കാ​യി​രു​ന്നു മാ​ർ​ച്ച് . തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.ടി ര​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി ഏ​രി​യ പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.​ പ​ഞ്ചാ​യ​ത്തിലെ ക്ര​മ​കേ​ടി​നെ​തി​രെ ശ​ബ്ദം ഉ​യ​ർ​ത്തു​ന്ന വാ​ർ​ഡ് മെ​മ്പ​ർ​മാ​രെ ക​ള്ള​കേ​സി​ൽ കു​ടു​ക്കി വാ​യ​ട​യ്ക്കാ​മെ​ന്ന​ത് വൈ​സ് പ്ര​സി​ഡ​ന്‍റിന്‍റെ വ്യാ​മോ​ഹം ആ​ണെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ലു കു​ള​ക്ക​ട പ​റ​ഞ്ഞു.

ധ​ർ​ണയി​ൽ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം അ​ജി​ത് ചാ​ലു​ക്കോ​ണം, രാ​ജ​ഗോ​പാ​ൽ, ശ​ര​ണ്യ സ​ന്തോ​ഷ്‌, ദി​ലീ​പ് നെ​ടു​വ​ത്തൂ​ർ, വി​ദ്യ, കെ ​വി രാ​ജേ​ന്ദ്ര​ൻ, വാ​ർ​ഡ് മെ​മ്പ​ർമാ​രാ​യ സ​ന്തോ​ഷ്‌ ശ്രീ​സാ​യി, അ​ജി​ത, ര​മ്യ, ശ​ര​ത് വി​ദ്യ ക​രു​വാ​യം, അ​മൃ​ത, അ​ശ്വ​തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.