ക​ട​ലാ​ക്ര​മ​ണ സാ​ധ്യ​ത; തീ​ര​ദേ​ശ​ത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശം
Sunday, May 15, 2022 12:58 AM IST
കൊ​ല്ലം: അ​ടു​ത്ത ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ അ​ട​ക്കം ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​വാ​ൻ സാ​ധ്യ​ത. ഈ ​ദി​വ​സ​ങ്ങ​ളി​ൽ വേ​ലി​യേ​റ്റ​ത്തി​ന്‍റെ നി​ര​ക്ക് രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​കഴി​ഞ്ഞ് ര​ണ്ട് വ​രെ​യും,രാ​ത്രി 10.30 മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ​യും സാ​ധാ​ര​ണ​യി​ൽ കൂ​ടു​ത​ലാ​വാ​ൻ സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ തീ​ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

േ​വേലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ട​ലി​ലേ​യ്ക്കു​ള്ള മ​ഴ​വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​നെ ബാ​ധി​ക്കു​ക​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റാ​നും സാ​ധ്യ​ത​യു​ണ്ട്. തീ​ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മ​ൽ​സ്യ​ബ​ന്ധ​നോ​പ​ാധി​ക​ൾ സു​ര​ക്ഷി​ത​മാ​ക്കി വ​യ്ക്ക​ണം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള മ​ൽ​സ്യ​ബ​ന്ധ​ന വി​ല​ക്ക് അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ കേ​ര​ള-​ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.