കു​ടി​വെ​ള്ള പ​ദ്ധ​തി ഒ​ന്നാം​ഘ​ട്ട​ത്തി​ന് 29.40 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി
Sunday, May 15, 2022 12:58 AM IST
കൊ​ട്ടാ​ര​ക്ക​ര: ന​ഗ​ര​സ​ഭ​യ്ക്കും നെ​ടു​വ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​മാ​യി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള സം​യു​ക്ത കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​നാ​യി 29.40 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ആ​യി. ധ​ന​വ​കു​പ്പ് മ​ന്ത്രി​യും കൊ​ട്ടാ​ര​ക്ക​ര നി​യ​മ​സ​ഭാം​ഗ​വു​മാ​യ കെ.​എ​ന്‍ ബാ​ല​ഗോ​പാ​ലി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി റീ​ബി​ല്‍​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വി​ല്‍ പെ​ടു​ത്തി​യാ​ണ് 29.40 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്.

തെ​ങ്ങോ​ലി​ക്ക​ട​വി​ല്‍ കി​ണ​ര്‍ നി​ര്‍​മാ​ണം, കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഉ​ഗ്ര​ന്‍​കു​ന്നി​ല്‍ 16 എം​എ​ൽ​ഡി ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ് നി​ര്‍​മാ​ണം, ഉ​ഗ്ര​ന്‍​കു​ന്നി​ന് സ​മീ​പം നെ​ടു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് ല​ഭ്യ​മാ​ക്കു​ന്ന സ്ഥ​ല​ത്ത് നി​ര്‍​മ്മി​ക്കു​ന്ന 18 ല​ക്ഷം ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി, തെ​ങ്ങോ​ലി​ക്ക​ട​വി​ല്‍ നി​ന്നും ഉ​ഗ്ര​ന്‍​കു​ന്നി​ലേ​ക്കു​ള്ള 11 കി.​മീ ദൂ​ര​ത്തി​ല്‍ പ​മ്പിം​ഗ് മെ​യി​ന്‍, 510 എ​ച്ച് പി ​യു​ടെ വി​റ്റി പ​മ്പ്‌​സെ​റ്റ്, 560 എ​ച്ച് പി ​പ​മ്പ്‌​സെ​റ്റ് എ​ന്നി​വ​യു​ടെ സ്ഥാ​പ​ന​വു​മാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​താ​ണ്.

കേ​ന്ദ്ര​പ​ദ്ധ​തി​യാ​യ അ​മൃ​തി​ല്‍​പ്പെ​ടു​ത്തി പ​ദ്ധ​തി​ക്ക് പ​ണം അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് റീ​ബി​ല്‍​ഡ്‌​കേ​ര​ള ഇ​നി​ഷ്യേ​റ്റി​വി​ല്‍​പ്പെ​ടു​ത്തി പ​ദ്ധ​തി​ക്ക് പ​ണം​ല​ഭ്യ​മാ​ക്കി​യ​ത്. ഉ​ഗ്ര​ന്‍​കു​ന്നി​ല്‍ നി​ര്‍​മ്മി​ക്കു​ന്ന ട്രീ​റ്റ്‌​മെ​ന്റ് പ്ലാ​ന്‍റിന്‍റേ​യും ജ​ല​സം​ഭ​ര​ണി​യു​ടെ​യും നി​ര്‍​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​വേ​ഗ​ത്തി​ലാ​ക്കാ​ന്‍ കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യോ​ടും നെ​ടു​വ​ത്തൂ​ര്‍​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.