ഇ​ന്ത്യ​ന്‍ ഗ്രാ​മോ​ത്സ​വ് ഇ​ന്ന്
Friday, May 13, 2022 11:32 PM IST
കൊല്ലം: കേ​ര​ളം ഉ​ള്‍​പ്പെ​ടെ ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 120 ക​ലാ​കാ​രന്മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ന്‍ ഗ്രാ​മോ​ത്സ​വ് ഇ​ന്ന് വെ​ളി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ത്മാ​വ​തി ഗാ​ര്‍​ഡ​നി​ല്‍ അ​ര​ങ്ങേ​റും. വൈ​കുന്നേരം അ​ഞ്ചിന് ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി​സ​ഭ​യു​ടെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വെ​ളി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ്, ഭാ​ര​ത് ഭ​വ​ന്‍, സൗ​ത്ത് സോ​ണ്‍ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി. ഇ​തി​നു മു​ന്നോ​ടി​യാ​യി വെ​ളി​യം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഷോ​പ്പി​ങ് കോം​പ്ല​ക്‌​സ് മു​ത​ല്‍ പ​ത്മാ​വ​തി ഗാ​ര്‍​ഡ​ന്‍ വ​രെ ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ക്കും.
ച​ട​ങ്ങി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ആ​ര്‍. ബി​നോ​ജ് അ​ദ്ധ്യ​ക്ഷ​നാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ. ഡാ​നി​യേ​ല്‍, വെ​ളി​യം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ര​മ​ണി, വി​വി​ധ സ്റ്റാന്‍റിം​ഗ് ക​മ്മി​റ്റി അ​ദ്ധ്യ​ക്ഷ​രാ​യ എം. ​ബി. പ്ര​കാ​ശ് , കെ. ​സോ​മ​ശേ​ഖ​ന്‍, ജാ​ന്‍​സി സി​ജു, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

അ​പേ​ക്ഷ​യി​ലെ തെ​റ്റ് തി​രു​ത്താം

കൊല്ലം: വ​നം വ​ന്യ​ജീ​വി വ​കു​പ്പി​ല്‍ വ​നാ​ശ്രി​ത​രാ​യ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് 92/2022, 93/2022 കാ​റ്റ​ഗ​റി ന​മ്പ​റു​ക​ളി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​രി​ല്‍, ജി​ല്ല തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​വ​ര്‍​ക്ക്, തി​രു​ത്ത​ലി​നു പി. ​എ​സ്. സി ​അ​വ​സ​രം ന​ല്‍​കി​യി​ട്ടു​ണ്ട്.
കൈ​വ​ശാ​വ​കാ​ശ​രേ​ഖ/ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​റി​ല്‍ നി​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലു​മൊ​ന്ന് പ്രൊ​ഫൈ​ല്‍ മു​ഖേ​ന സ​മ​ര്‍​പ്പി​ച്ചു ശ​രി​യാ​യ ജി​ല്ല രേ​ഖ​പ്പെ​ടു​ത്താം. അ​വ​സാ​ന തീ​യ​തി 18.