കൊല്ലം: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ 26 നുള്ള വാഗമണ്‍ വഴി മൂന്നാര്‍ ഉല്ലാസ യാത്രയുടെ ബുക്കിംഗ് കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ആരംഭിച്ചു.
കൊല്ലം ഡിപ്പോയില്‍ നിന്നും 26 ന് രാവിലെ 5.10 നു ആരംഭിക്കുന്ന യാത്ര കൊട്ടാരക്കര,അടൂര്‍, പത്തനംതിട്ട, റാന്നി,മുണ്ടക്കയം ഏലപ്പാറ വഴി വാഗമണ്‍ എത്തുന്നു.വാഗമണില്‍ അഡ്വെഞ്ചര്‍ പാര്‍ക്ക്, പൈന്‍ വാലി, മൊട്ടക്കുന്ന് എന്നിവ സന്ദര്‍ശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ടു കല്ലാര്‍കുട്ടി വ്യൂ പോയിന്റ,് വെള്ളതൂവല്‍, ആനച്ചാല്‍ വഴി ആദ്യ ദിനം മൂന്നാറില്‍ യാത്ര അവസാനിക്കും.
27 നു രാവിലെ 8.30 നു മൂന്നാറില്‍ നിന്നും ആരംഭിക്കുന്ന യാത്ര ബോട്ടാണിക്കല്‍ ഗാര്ഡന്, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷന്, ഷൂട്ടിംഗ് പോയിന്റ്സ്, ഫ്ളവര്‍ ഗാര്ഡന് എന്നിവ സന്ദര്‍ശിച്ച് വൈകുന്നേരം 6 മണിക്ക് മൂന്നാറില്‍ എത്തി രാത്രി ഏഴിന് അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി 28 പുലര്‍ച്ചെ രണ്ടിന് കൊല്ലത്ത് എത്തിച്ചേരുന്നു. ബുക്കിംഗ് തുക 1150 രൂപ. (മൂന്നാര്‍ ഡിപ്പോയില്‍ കെ.എസ്.ആര്.ടി.സി സ്ലീപ്പര്‍ ബസില്‍ സൗകര്യവും) (ഭക്ഷണവും,സന്ദര്‍ശനസ്ഥലങ്ങളിലെ പ്രവേശന ഫീസും ഒഴികെ.) ബുക്കിംഗിന് 8921950903, 9496675635
കുണ്ടറ സൗഹൃദവേദി
നഴ്സസ് ദിനാചരണം നടത്തി
കുണ്ടറ: കുണ്ടറ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരകോട് താലൂക്ക് ആശുപത്രിയിൽ അന്തര്‍ദ്ദേശീയ നഴ്സസ് ദിനാചരണം നടത്തി. പി.സി.വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡോ.അഭയ, സാബു ബെനഡിക്ട്, ആൽബർട്ട് റോക്കി, കെ.ജെ.സാബു തുടങ്ങിയവർ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നഴ്സുമാർക്ക് റോസാപ്പൂക്കളും മധുരവും നൽകി.