മ​ദ്യ​ല​ഹ​രി​യി​ൽ ബ​സി​ന്‍റെ ഗ്ലാ​സ് എ​റി​ഞ്ഞു പൊ​ട്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, May 13, 2022 11:00 PM IST
പു​ന​ലൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഗ്ലാ​സ് എ​റി​ഞ്ഞു പൊ​ട്ടി​ക്കു​ക​യും ബ​സ് സ്റ്റാ​ൻ​ഡി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ പു​ന​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഭാ​ര​തി​പു​രം വെ​ള്ളി​ല പ​ച്ച​യി​ൽ വീ​ട്ടി​ൽ മ​ണി​ക്കു​ട്ട​ൻ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം . അ​ടൂ​രി​ൽ നി​ന്നും പു​ന​ലൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ന്നി​റ​ങ്ങി​യ പ്ര​തി മ​ദ്യ​ല​ഹ​രി​യി​ൽ യാ​ത്ര​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും പാ​റ​ക്ക​ല്ല് എ​ടു​ത്ത് ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് എ​റി​ഞ്ഞു പൊ​ട്ടി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. അ​റ​സ്‌​റ്റു ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

കാ​യി​കപ​രി​ശീ​ല​ന ക്യാ​മ്പ്

ചാ​ത്ത​ന്നൂ​ർ: ന​ട​യ്ക്ക​ൽ ഗാ​ന്ധി​ജി ആ​ർ​ട്സ്, സ്പോ​ർ​ട്സ് ക്ല​ബ്‌ ആ​ൻ​ഡ് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​യ്ക്ക​ൽ മി​നി സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് സൗ​ജ​ന്യ കാ​യി​ക പ​രി​ശീ​ല​ന ക്യാ​മ്പ് ന​ട​ത്തു​ന്നു. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്ന ക്യാ​മ്പി​ൽ എ​ട്ട് വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. പ​തി​ന​ഞ്ച് ദി​വ​സ​ത്തെ ക്യാ​മ്പ് ആ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. താ​ല്പ​ര്യ​മു​ള്ള​വ​ർ 9496149930, 9446523986 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

അ​ഭി​മു​ഖം 25ന്

കൊല്ലം:​പ​ട്ടി​ക​വ​ര്‍​ഗ​വി​ക​സ​ന വ​കു​പ്പി​ല്‍ ആ​യ (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 092/21) ത​സ്തി​ക​യു​ടെ അ​ഭി​മു​ഖം ജി​ല്ലാ പിഎ​സ് സി ഓ​ഫി​സി​ല്‍ 25ന് ​രാ​വി​ലെ 9.30ന് ​ന​ട​ത്തും. പ്രൊ​ഫൈ​ല്‍ മെ​സേ​ജ്, വ്യ​ക്തി​ഗ​ത അ​റി​യി​പ്പ് എ​ന്നി​വ ന​ല്‍​കി​യ​താ​യി ജി​ല്ലാ പി.​എ​സ്.​സി ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. ഫോൺ‍: 0474 2743624.