പ്രോ​ജ​ക്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, May 13, 2022 11:00 PM IST
കൊ​ല്ലം: യൂ​നു​സ് കോ​ള​ജ് ഒ​ഫ് പോ​ളി​ടെ​ക്നി​ക്ക് ത​ല​ച്ചി​റ​യി​ലെ 2019 - 22 ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് വി​ദ്യാ​ർ​ഥി​ക​ൾ ചെ​യ്ത അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള പ്രോ​ജ​ക്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും.
രാ​വി​ലെ പ​ത്തി​ന് കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ, കെ​ടി​യു പ്രൊ - ​വൈ​സ് ചാ​ൻ​സി​ല​ർ ഡോ.​എ​സ്. അ​യൂ​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ഇ​ല​ക്ടി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ ചെ​യ്ത ഓ​ൺ ഗ്രി​ഡ് 20 കി​ലോ വാ​ട്ട് സൗ​രോ​ർ​ജ നി​ല​യം, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ചെ​യ്ത ഫ​യ​ർ അ​ലാം പ്രൊ​ട്ട​ക്ഷ​ൻ സി​സ്റ്റം എ​ന്നി​വ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.

പെ​ൺ വാ​യ​ന മ​ത്സ​രം നാ​ളെ

കു​ണ്ട​റ: കു​ണ്ട​റ പ​ള്ളി​മു​ക്ക് വൈ ​എം എ ​യി​ൽ ഗ്ര​ന്ഥ​ശാ​ലാ​ത​ല പെ​ൺ വാ​യ​ന​മ​ത്സ​രം നാ​ളെ ന​ട​ക്കും. ജൂ​ൺ അ​ഞ്ചി​നും 19നും ​ന​ട​ക്കു​ന്ന താ​ലൂ​ക്ക് ജി​ല്ലാ ത​ല മ​ത്സ​ര​ത്തി​ന്‍റെ പ്രാ​ഥ​മി​ക ത​ല മ​ത്സ​ര​മാ​ണ് ഗ്ര​ന്ഥ​ശാ​ല ത​ല​ത്തി​ൽ ന​ട​ക്കു​ന്ന​ത്. പാ​ത്തു​മ്മ​യു​ടെ ആ​ട്, ദു​ര​വ​സ്ഥ, സീ​ത മു​ത​ൽ സ​ത്യ​വ​തി വ​രെ, പെ​ണ്ണി​ടം മ​തം മാ​ക്സി​സം എ​ന്നീ പു​സ്ത​ക​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​നു​ള്ളത്.