കാ​ർ​ഷി​ക സെ​മി​നാ​റും അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ​ക്ക് ആ​ദ​ര​വും
Thursday, May 12, 2022 11:44 PM IST
ചാ​ത്ത​ന്നൂ​ർ : സി​റ്റി​സ​ൺ​സ് ഫാ​റം കാ​ർ​ഷി​ക സെ​മി​നാ​റും അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ​ക്ക് ആ​ദ​ര​വും സം​ഘ​ടി​പ്പി​ക്കു​ന്നു.
സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഡ​യ​റ​ക്ട​ർ​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ചാ​ത്ത​ന്നൂ​ർ അ​സി​സ്റ്റ​ന്‍റ് കൃ​ഷി​ഡ​യ​റ​ക്ട​ർ വി.​എ​ൻ.​ഷി​ബു കു​മാ​ർ, വി​ദ്യാ​ർ​ഥി​ക​ളെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സ്ഥാ​പ​ന മേ​ധാ​വി​ക്കു​ള്ള അ​വാ​ർ​ഡി​ന​ർ​ഹ​യാ​യ ചാ​ത്ത​ന്നൂ​ർ ആ​ർ.​ശ​ങ്ക​ർ ആ​ർ​ട്ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​മ​നു ക​മ​ൽ ജി​ത്ത്, ഏ​റ്റ​വും മി​ക​ച്ച വി​ദ്യാ​ർ​ഥി ക​ർ​ഷ​ക അ​വാ​ർ​ഡ് നേ​ടി​യ എ​സ്എ​ൻ​ടി​എ​ച്ച്എ​സ് എ​സ് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​യു​ഷ് എ ​എ​ന്നി​വ​ർ​ക്കാ​ണ് ആ​ദ​ര​വ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
വീ​ട്ടി​ലൊ​രു പോ​ഷ​ക​ത്തോ​ട്ടം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ടു​ക്കി ദേ​വി​കു​ളം അ​മ്പി​സ്റ്റ​ന്‍റ് കൃ​ഷി ഡ​യ​റ​ക്ട​ർ എം.​എ​സ്. പ്ര​മോ​ദ് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും.
14 ന് ​രാ​വി​ലെ 10-ന് ​ചാ​ത്ത​ന്നൂ​ർ ഇ​സ്യാ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. സ​മ്മേ​ള​നം ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി.​ദി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​റ്റി സ​ൺ​സ്ഫാ​റം പ്ര​സി​ഡ​ന്‍റ് ജി.​ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ക​ർ​ഷ​ക​രും പൗ​ര​പ്ര​മു​ഖ​രും ക​ലാ സാ​ഹി​ത്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി മാ​മ്പ​ള്ളി ജീ. ​ആ​ർ. ര​ഘു​നാ​ഥ​ൻ അ​റി​യി​ച്ചു.