ചാത്തന്നൂർ:ചിറക്കര സ്നേഹ സൗധത്തിൽ ഡോ. ഗോകുലിന്റെ സ്മരണയ്ക്കായി ചിറക്കര ഉളിയനാട് കൈരളി ഗ്രന്ഥശാലയ്ക്ക് ഭൂമി നൽകി കുടുംബം.
20 സെന്റ് ഭൂമിയുടെ പ്രമാണം ഗോകുലിന്റെ പിതാവ് സുധാകരനും മാതാവ് ലൈലയും ചേർന്ന് മന്ത്രി ശിവൻകുട്ടിക്ക് കൈമാറി.
എംബിബിഎസിന് മെറിറ്റോടെ അഡ്മിഷൻ നേടി ഉയർന്ന റാങ്കോടെ പാസായ ഗോകുൽ കോട്ടയം മെഡിക്കൽ കോളേജിൽ ജോലി ചെയ്യവെ രണ്ടു മാസം മുൻപാണ് മരണപ്പെട്ടത്.
ഈ ഭൂമിയിൽ ആധുനിക സൗകര്യങ്ങളോടുകൂടി ഗ്രന്ഥശാല സമുച്ചയം നിർമിക്കുന്നതിനായി ജി എസ് ജയലാൽ എംഎൽഎ 30 ലക്ഷം രൂപ അനുവദിച്ചു. ഭൂമി സമർപ്പണ യോഗത്തിന് ജി എസ് ജയലാൽ എംഎൽഎ അധ്യക്ഷനായി.
കേരള പ്രൈമറി കോഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ സേതുമാധവൻ, ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീലാ ദേവി, സ്ഥിരം സമിതി അധ്യക്ഷരായ മിനിമോൾ ജോഷ്, സുദർശനൻ പിള്ള, ബ്ലോക്ക് പഞ്ചായത്തംഗം, ശകുന്തള, വാർഡ് മെമ്പർ റ്റി ആർ സജില, ലൈബ്രറി കൗൺസിൽ മുൻ ജില്ല പ്രസിഡന്റ് ആർ. അനിൽകുമാർ താലുക്ക് യൂണിയൻ പ്രതിനിധികളയ എസ്. ഉല്ലാസ് കൃഷ്ണൻ, സുധാകരൻ, ലൈല, അരുൺ, ഗംഗാ അമൽ, വീണ, ലൈബ്രറി പ്രസിഡന്റ് അനിലാൽ, സെക്രട്ടറി ദീപക്, വൈസ് പ്രസിഡന്റ് എൽ ജി ബിമൽ എന്നിവർ പ്രസംഗിച്ചു.
ഭുമി നൽകിയ സുധാകരനെയും ലൈലയെയും മന്ത്രി ആദരിച്ചു. യോഗത്തിൽ മെഡിക്കൽ ബയോ കെമിസ്ട്രിയിൽ രണ്ടാം റാങ്ക് നേടിയ യു.ശ്രീധന്യ, മാസ്റ്റേഴ്സ് ഹോക്കി ജില്ലാ അംഗം പ്രീത, നാഷണൽ മെന്റൽ അരിത്തമെറ്റിക് ഒളിമ്പ്യാഡ് 2020 സ്കോളർഷിപ്പ് നേടിയ പാർവണ എന്നിവരെ അനുമോദിച്ചു.