ജി​മ്മി ജോ​ർ​ജ് രാ​ഷ്ട്രീ​യ ബോ​ധം പ​ക​ർ​ന്ന് ന​ൽ​കി​യ നേ​താ​വെ​ന്ന്
Friday, January 28, 2022 10:56 PM IST
കൊ​ല്ലം: എ​ൻ​സി​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കെ​ൽ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ജി​മ്മി ജോ​ർ​ജ്‌ പു​തു ത​ല​മു​റ​യ്ക്കും യു​വാ​ക്ക​ൾ​ക്കും ധാ​ർ​മ്മി​ക​ത​യു​ടെ രാ​ഷ്ട്രീ​യം പ​ക​ർ​ന്നു ന​ൽ​കി​യ അ​പൂ​ർ​വ നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജി.​പ​ത്മാ​ക​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രാ​ഷ്ട്രീ​യ നേ​തൃ​ത്യ​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​വ​ണ​മെ​ന്നും പ​ത്മാ​ക​ര​ൻ പ​റ​ഞ്ഞു. ജി​മ്മി ജോ​ർ​ജി​ന്‍റെ അ​ഞ്ചാ​മ​ത് ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. വി.​എ​സ്.​ഉ​ണ്ണി​ത്താ​ൻ, കെ.​രാ​ജു, എ​സ്.​പ്ര​ദീ​പ്കു​മാ​ർ, കു​ണ്ട​റ രാ​ജീ​വ്, എം ​ജി.​റോ​ബ​ർ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.