അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
Friday, January 28, 2022 10:55 PM IST
കൊല്ലം: പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ഡ​യ​റ​ക്ട​ര്‍ ത​സ്തി​ക​യി​ല്‍ നി​യ​മ​ന​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലെ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍, എം.​ബി.​ബി.​എ​സ്, മെ​ഡി​ക്ക​ല്‍ പോ​സ്റ്റ് ഗ്രാ​ജു​വേ​ഷ​നു​മു​ള്ള 15 വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ര്‍, ഗ​വ​.സ​ര്‍​വീ​സി​ല്‍ കു​റ​ഞ്ഞ​ത് 15 വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​തും എം.​ബി.​ബി.​എ​സ് ഡി​ഗ്രി​യു​ള്ള​തു​മാ​യ മാ​നേ​ജ്മെ​ന്‍റ് വി​ദ​ഗ്ധ​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് അ​ന്യ​ത്ര സേ​വ​ന വ്യ​വ​സ്ഥ​യി​ലോ ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ലോ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ ദീ​ര്‍​ഘി​പ്പി​ച്ചു.

നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ര്‍ [email protected] ലോ ​സെ​ക്ര​ട്ട​റി, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ്, ഗ​വ​ണ്‍​മെ​ന്റ് സെ​ക്ര​ട്ടേ​റി​യ​റ്റ്, തി​രു​വ​ന​ന്ത​പു​രം-695 001 വി​ലാ​സ​ത്തി​ല്‍ നേ​രി​ട്ടോ ഫെ​ബ്രു​വ​രി ര​ണ്ടി​ന് വൈകുന്നേരം അ​ഞ്ചി​നു മു​മ്പ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. കൂ​ടു​ത​ല്‍​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ​ഫോ​മും www.gmcpalakkad.in ല്‍ ​ല​ഭി​ക്കും.