കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ക്ക​ണ​മെ​ന്ന്
Friday, January 28, 2022 10:55 PM IST
പു​ന​ലൂ​ർ : താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​വു​മാ​യ സി. ​വി​ജ​യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ടാം കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​യ​പ്പോ​ൾ രോ​ഗി​ക​ൾ​ക്കു വേ​ണ്ടി പ്ര​ത്യേ​കം വാ​ർ​ഡ് ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ ജി​ല്ല​യി​ൽ ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ള്ള​തും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഏ​റ്റ​വും ഉ​യ​ർ​ന്ന​തു​മാ​യ പ്ര​ദേ​ശ​മെ​ന്ന നി​ല​യി​ൽ ഇ​തു​വ​രെ ഇ​വി​ടെ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കാ​ത്ത​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ്.

പാ​രി​പ്പ​ള്ളി അ​ട​ക്ക​മു​ള്ള മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ൾ നി​റ​ഞ്ഞ​തി​നാ​ൽ രോ​ഗി​ക​ളെ അ​വി​ടെ അ​ഡ്മി​റ്റ് ചെ​യ്യു​ന്നി​ല്ല. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ കോ​വി​ഡ് രോ​ഗി​ക​ളി​ൽ നി​ന്നും വ​ൻ തു​ക ഈ​ടാ​ക്കി​യാ​ണ് ചി​കി​ത്സ ന​ൽ​കു​ന്ന​ത്.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും പ​ട്ടി​ക​വ​ർ​ഗ പ​ട്ടി​ക​ജാ​തി സാ​ധാ​ര​ണ​ക്കാ​രും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ സാ​ധാ​ര​ണ​ക്കാ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യെ സ​മീ​പി​ക്കു​മ്പോ​ൾ നി​ഷ്ക​രു​ണം അ​വ​രെ ഒ​ഴി​വാ​ക്കി വി​ടു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ സ്വീ​ക​രി​ക്കു​ന്ന​ത്. കോ​വി​ഡ് രോ​ഗി​ക​ൾ ക്ക് ​വേ​ണ്ടി അ​ടി​യ​ന്ത​ര​മാ​യി ചി​കി​ത്സാ സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും വ​കു​പ്പ് മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ സി. ​വി​ജ​യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.