കുണ്ടറ: കാഞ്ഞിരകോട് സെന്റ് മാർഗ്രറ്റ് ഗേൾസ് ഹൈസ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ജൂഡിത്ത് ദേശീയ പതാക ഉയർത്തി. ജോസ് പ്രസാദ് പടപ്പക്കര റിപ്പബ്ലിക് ദിനസന്ദേശം നൽകി.
സ്റ്റാഫ് സെക്രട്ടറി ബിജു അലോഷ്യസ്, എൻസി സി ഓഫീസർ കൊളസ്റ്റിക്ക, ലയ ജോൺ മുൻ പഞ്ചായത്ത് അംഗം മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.കൊല്ലം: കുലശേഖരപുരത്ത് കോൺഗ്രസ് പുന്നക്കുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി.
വൈ. ബഷീറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.എസ് പൂരം സുധീർ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് തറയിൽ സുകുമാരൻ ദേശീയ പതാക ഉയർത്തി. വർഗീയതയ്ക്കും, ഭീകരവാദത്തിനെതിരായ പ്രതിജ്ഞ എടുക്കുകയും ചെയ്തു. മുൻ ബി ഡി ഒ അബ്ദുൽസലാം ചൗധരി, രാമചന്ദ്രൻ, നിസാം, അയ്യപ്പൻ, സത്താർ വാക്കതറയിൽ, ബാബു, സബീന, ഷീന സുധീർ. സന്ധ്യ തുടങ്ങിയവർ പ്രസംഗിച്ചു.
ചവറ: ശങ്കരമംഗലം കാമൻകുളങ്ങര സർക്കാർ എൽപി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. എച്ച് എം ഇൻചാർജ് പുഷ്പ ജോർജ് പതാക ഉയർത്തി. ഗ്രാമപഞ്ചായത്ത് അംഗം വിജി മോൾ, എസ് എം സി ചെയർമാൻ വർഗീസ് എം കൊച്ചുപറമ്പിൽ എന്നിവർ റിപ്പബ്ലിക് സന്ദേശം നൽകി.
ചടങ്ങിൽ എസ്എംസി പ്രതിനിധികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കായി ഓൺലൈനിൽ പ്രസംഗം, പോസ്റ്റർ, ദേശഭക്തിഗാനം, പതാക നിർമാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
ചവറ ബ്ലോക്ക് പഞ്ചായത്തിലും റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പതാക ഉയർത്തൽ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം, സ്ഥിരം സമിതി അധ്യക്ഷരായ ജോസ് വിമൽരാജ്, നിഷാ സുനീഷ്, ജീവനക്കാർ എന്നിവ സംബന്ധിച്ചു.
പുനലൂർ : സ്നേഹഭാരത് മിഷൻ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് തെന്മല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആചരിച്ചു.
ഇടമൺ സത്രം മുക്കിൽ നടന്ന ചടങ്ങിൽ മാനേജിങ് ട്രസ്റ്റി എം.എം.ഷെരീഫ് ദേശീയ പ്രതിജ്ഞ ചൊല്ലി പതാക ഉയർത്തി. ട്രസ്റ്റ് ചെയർമാൻ സഞ്ജയ് ഖാൻ ദിനചാരണം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ടി.എ അനീഷ് സന്ദേശം നൽകി.
മുൻ ബ്ലോക്ക് മെമ്പർ അശോക് കുമാർ, സുനിൽ രാഘവൻ, ശിഹാബ്, മാത്യു ഉറുകുന്ന് , സനിൽ സോമരാജൻ, നുജും യുസഫ്, അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു. ട്രസ്റ്റ് ഭാരവാഹികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, ലോഡിങ് തൊഴിലാളികൾ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി
കുണ്ടറ: മുളവന ജെഎംവൈഎംഎ ലൈബ്രറിയിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. സെക്രട്ടറി മുളവനരാധാകൃഷ്ണൻ പതാക ഉയർത്തി. ഡോ.എസ് ഡി അനിൽകുമാർ റിപ്പബ്ലിക് ദിന സന്ദേശംനൽകി. ബാലോത്സവത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളുംവിതരണം ചെയ്തു.
കുണ്ടറ: കുണ്ടറ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി.പ്രസിഡന്റ് കെ ഒ മാത്യുപണിക്കർ പതാകയുയർത്തി. മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശിവൻവേളിക്കാട് അധ്യക്ഷത വഹിച്ചു.
സതീഷ് വർഗീസ്, സരോവരം ശ്രീകുമാർ , ബേബി തോമസ്, വിമല ജർമിയാസ്, സി ഡി ജോൺ, കുണ്ടറ ജീ ഗോപിനാഥ്, സിംഫണി വേണു, പെരിനാട് മുരളിതുടങ്ങിയവർ പ്രസംഗിച്ചു.