സൗ​ജ​ന്യ ആ​രോ​ഗ്യ ആ​ന​ന്ദ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും
Friday, January 28, 2022 10:51 PM IST
കൊ​ല്ലം: കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളു​മാ​യി ആ​ർ​ട്ട് ഒ​ഫ് ലി​വിം​ഗ് ജി​ല്ല​യി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ ആ​ന​ന്ദ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. 3000-ൽ ​അ​ധി​കം ആ​ളു​ക​ൾ​ക്ക് ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

ഓ​ൺ​ലൈ​നി​ലാ​ണ് ശി​ൽ​പ്പ​ശാ​ല. യോ​ഗ, ധ്യാ​നം എ​ന്നി​വ പ​രി​ശീ​ലി​പ്പി​ക്കും. നാ​ളെ മു​ത​ൽ മൂ​ന്നാ​ഴ്ച വ​രെ ന​ട​ത്തു​ന്ന ശി​ൽ​പ്പ​ശാ​ല​യി​ൽ പ​രി​ച​യ സ​മ്പ​ന്ന​രാ​യ ആ​ർ​ട്ട് ഒ​ഫ് ലി​വിം​ഗ് അ​ധ്യാ​പ​ക​ർ നേ​തൃ​ത്വം ന​ൽ​കും. ഒ​രു മ​ണി​ക്കൂ​റാ​ണ് പ​രി​ശീ​ല​നം. താ​ത്പ​ര്യ​മു​ള്ള​വ​ർ 87143 66106, 77361 53248 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

ആ​ർ​ട്ട് ഒ​ഫ് ലി​വിം​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ വി.​ആ​ർ. ബാ​ബു​രാ​ജ്, ജി.​പ​ദ്മാ​ക​ര​ൻ, ജി.​രാ​ജീ​വ​ൻ, കെ.​എ​സ്. അ​നി​ൽ, അ​നി​ൽ തോ​പ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.