മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് പ​രീ​ക്ഷ​യി​ൽ അ​ർ​ച്ച​നയ്ക്ക് മി​ക​ച്ച വി​ജ​യം
Friday, January 28, 2022 10:51 PM IST
ച​വ​റ : മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ച​വ​റ ക​രി​ത്തു​റ ബ്രി​ട്ടാ​ല​യ​ത്തി​ൽ അ​ർ​ച്ച​ന ജോ​ൺ ബ്രി​ട്ടോ നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി.മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് പ​രീ​ക്ഷ​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചാം റാ​ങ്ക് ആ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ച​വ​റ​യു​ടെ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ നി​ന്നും ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ജി​സ്ട്രേ​റ്റ് പ​ദ​വി തേ​ടി​യെ​ത്തു​ന്ന​ത്. അ​ർ​ച്ച​ന ജോ​ൺ ബ്രി​ട്ടോ കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ ഇ​ട​വ​കാം​ഗ​മാ​ണ്.

തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ളേ​ജി​ൽ നി​ന്നും ര​ണ്ടാം റാ​ങ്കോ​ടെ പാ​സാ​യി. ഇ​പ്പോ​ൾ ഹൈ​ക്കോ​ട​തി​യി​ൽ പ്രാ​ക്ട​ടീ​സ് ചെ​യ്യു​ക​യാ​ണ്. ഭ​ർ​ത്താ​വ് ജോ​ൺ​ബ്രി​ട്ടോ സി​നി​മ സം​വി​ധാ​നം മ്യൂ​സി​ക്, ഏ​ഷ്യാ​നെ​റ്റ് അ​സി​സ്റ്റ​ന്‍റ് പ്രൊ​ഡ്യൂ​സ​ർ എ​ന്നീ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്തു വ​രു​ന്നു.

മ​ക​ൾ ഡാ​മി​റ്റാ ജെ ​ബ്രി​ട്ടോ കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ സ്കൂ​ളി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് പ​രീ​ക്ഷ​യു​ടെ ഫ​ലം പു​റ​ത്തു​വ​ന്ന​ത്. ബി​എ, ബി​എ​ഡ്, എം​എ, എ​ൽ​എ​ൽ​ബി പ​ഠ​ന​ങ്ങ​ളി​ലും മി​ക​ച്ച വി​ജ​യ​മാ​ണ് അ​ർ​ച്ച​ന ജോ​ൺ ബ്രി​ട്ടോ നേ​ടി​യി​ട്ടു​ള്ള​ത്.

അ​ർ​ച്ച​ന ജോ​ൺ ബ്രി​ട്ടോ​യു​ടെ വി​ജ​യം നാ​ട്ടി​ൽ ആ​ഘോ​ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ന​വ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ആ​ശം​സ​ക​ളു​ടെ പ്ര​വാ​ഹ​മാ​ണ് ഇ​പ്പോ​ൾ.