കി​ണ​റ്റി​ല​ക​പ്പെ​ട്ട​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Friday, January 28, 2022 10:51 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​ബ​ദ്ധ​ത്തി​ൽ കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട ആ​ളി​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ അ​ന്നൂ​ർ ഓ​മ​ന​അ​മ്മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഏ​ക​ദേ​ശം മു​പ്പ​ത്തി​യ​ഞ്ച് അ​ടി താ​ഴ്ച്ച​യും പ​ത്ത​ടി​യോ​ളം വെ​ള്ള​വും ഉ​ള്ള കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട രേ​ണു​കാ മ​ന്ദി​ര​ത്തി​ൽ പ്ര​ദീ​പ് (38 ) എ​ന്ന ആ​ളി​നെ​യാ​ണ് ഫ​യ​ർ​ഫോ​ഴ്‌​സ് ര​ക്ഷ​പെ​ടു​ത്തി​യ​ത്.

കൊ​ട്ടാ​ര​ക്ക​ര അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തി​ലെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പ്ര​വീ​ൺ റോ​പ്പി​ന്‍റേ​യും നെ​റ്റി​ന്‍റേ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാ​ളെ ക​ര​യ്ക്കെ​ത്തി​ച്ച​ത്. ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പോ​ൾ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​രാ​ജ്, അ​നീ​ഷ്, സു​മേ​ഷ്, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.