അ​ന​ധി​കൃ​ത നി​ർ​മാ​ണം റ​വ​ന്യൂ അ​ധി​കൃ​ത​ർ ത​ട​ഞ്ഞു
Friday, January 28, 2022 10:51 PM IST
ച​വ​റ: ശ​ങ്ക​ര​മം​ഗ​ലം ജം​ഗ്ഷ​ന് സ​മീ​പം ച​വ​റ മി​നി സി​വി​ൽ സ്റ്റേ​ഷ​നും ദേ​ശീ​യ​പാ​ത​യ്ക്കും ഇ​ട​യി​ലെ സ​ർ​ക്കാ​ർ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി ന​ട​ത്തി​യ അ​ന​ധി​കൃ​ത നി​ർ​മ്മാ​ണം റ​വ​ന്യൂ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ത​ട​ഞ്ഞു.

അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി ത​ഹ​സി​ൽ​ദാ​രും റ​വ​ന്യൂ സ്ക്വാ​ഡും പ​ന്മ​ന വി​ല്ലേ​ജ് ഓ​ഫീ​സ​റും കൊ​ല്ലം എ ​ഡി​എ​മ്മും അ​ട​ക്ക​മു​ള്ള റ​വ​ന്യൂ സം​ഘ​വും ച​വ​റ പോ​ലീ​സ്‌ അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തു​ക​യും തു​ട​ർ​ന്ന് നി​ർ​മാ​ണം നി​ർ​ത്തി​വെ​യ്പ്പി​ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്.

ഈ ​ഭാ​ഗ​ത്ത് സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ക​ട​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് എ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ക​ട​യു​ട​മ​ക​ൾ മു​ൻ​പ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​തും തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ ന​ട​ന്നു വ​ന്നി​രു​ന്ന കേ​സ് ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് ക​ട​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ റ​വ​ന്യു അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചി​ട്ടു​ള്ള​തു​മാ​ണ്. ഈ ​ഘ​ട്ട​ത്തി​ലാ​ണ് പു​തി​യ​താ​യി ഈ ​സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത നി​ർ​മ്മാ​ണം ന​ട​ത്തു​വാ​ൻ സ്വ​കാ​ര്യ വ്യ​ക്തി ശ്ര​മി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.