വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വം: മൂ​ന്ന് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Friday, January 28, 2022 10:51 PM IST
ചാ​ത്ത​ന്നൂ​ർ : പൊ​ഴി​ക്ക​ര​യി​ൽ എ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക്ര​മി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ങ്ങാ​ൽ ന​ല്ലാ​ണി​യി​ൽ വീ​ട്ടി​ൽ എ​സ്. വി​ഷ്ണു (27), കു​റു​മ​ണ്ട​ൽ ക​ള​രി​യി​ൽ കി​ഴ​ക്ക​തി​ൽ പ്ര​ശാ​ന്ത് (31), പു​ത​ക്കു​ളം മു​ക്ക​ട ജെ.​സി. നി​വാ​സി​ൽ ശ്രീ​രാ​ജ് (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മു​ക്കം ല​ക്ഷ്മി​പു​രം തോ​പ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ട്ട​ർ സ്പോ​ർ​ട്സ് കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഗൈ​ഡി​നൊ​പ്പം പ​ര​വൂ​ർ കാ​യ​ലി​ൽ ക​യാ​ക്കിം​ഗ് ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ആ​ണ് മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​ക്ക​ളു​ടെ സം​ഘം ഇ​വ​രെ ആ​ക്ര​മി​ച്ച​ത്.

റ​ഷ്യ​യി​ൽ നി​ന്നു​മെ​ത്തി ല​ക്ഷ്മി​പു​രം തോ​പ്പി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ താ​മ​സി​ച്ച ദ​മ്പ​തി​ക​ളാ​യ ര​ണ്ടു പേ​രും ഡ​ൽ​ഹി​യി​ൽ നി​ന്നു​മെ​ത്തി വ​ർ​ക്ക​ല​യി​ലെ റി​സോ​ർ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ദ​മ്പ​തി​ക​ളാ​യ ര​ണ്ടു പേ​രു​മാ​ണ് ഗൈ​ഡ് ഡാ​നി ഗോ​ർ​ഗോ​ണി​നൊ​പ്പം ക​യാ​ക്കിം​ഗി​ന് എ​ത്തി​യ​ത്. ക​യാ​ക്കിം​ഗ് ന​ട​ത്ത​വേ കോ​തേ​ത്ത് ക​ട​വി​ൽ എ​ത്തി​യ​പ്പോ​ൾ കാ​യ​ലി​ൽ നീ​ന്തു​ക​യാ​യി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ യു​വാ​ക്ക​ളു​ടെ സം​ഘം ആ​ക്ര​മി​ക്കു​ക​യും ജീ​വ​ഹാ​നി വ​രു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തെ​ന്നു​മാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പ്പെ​ട്ട് ടി​എ​സ് ക​നാ​ൽ വ​ഴി ഇ​വ​ർ വീ​ണ്ടും തു​ഴ​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ബൈ​ക്കി​ൽ ആ​ക്ര​മി​ക​ളു​ടെ സം​ഘ​ത്തി​ലെ മൂ​ന്ന് പേ​ർ റോ​ഡ് വ​ഴി പി​ൻ​തു​ട​ർ​ന്ന് മ​ണി​യം​കു​ളം പാ​ല​ത്തി​നും എ​ൽ​പി സ്കൂ​ളി​നും സ​മീ​പ​ത്തെ ഇ​രു​മ്പ് പാ​ല​ത്തി​ൽ എ​ത്തി പാ​ല​ത്തി​നു മു​ക​ളി​ൽ വ​ച്ച് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ അ​സ​ഭ്യം പ​റ​യു​ക​യും ക​ല്ലെ​റി​ഞ്ഞ് വെ​ള്ള​ത്തി​ൽ വീ​ഴ്ത്തി അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

ഉ​ട​ൻ ഗൈ​ഡ് ഡാ​നി ഗോ​ർ​ഗോ​ൺ പ​ര​വൂ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പൊ​ലീ​സ് എ​ത്തു​ക​യും ചെ​യ്തു. വ​ർ​ക്ക​ല, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഏ​റെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് പ​ര​വൂ​ർ കാ​യ​ലി​ൽ ക​യാ​ക്കിം​ഗി​ന് എ​ത്തു​ന്ന​ത്. ഇ​തി​ൽ അ​ധി​കം ആ​ളു​ക​ളും വ​ർ​ക്ക​ല​യി​ൽ നി​ന്നാ​ണ്.