വി​ദ്യാ​ർ​ഥി​നി​ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ
Friday, January 28, 2022 1:50 AM IST
ചാ​ത്ത​ന്നൂ​ർ: വി​ദ്യാ​ർ​ഥി​നി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​റ​ക്ക​ര താ​ഴം റോ​ഡ് വി​ള വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൾ ര​ഞ്ജി​ത (18 )നെ​യാ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ലോ​ടെ വ​ല്യ​ച്ഛ​ൻ വി​ജ​യ​ൻ പാ​ൽ സൊ​സൈ​റ്റി​യി​ൽ പോ​യി തി​രി​കെ വ​ന്ന​പ്പോ​ൾ റൂ​മി​ലെ ജ​ന​ലി​ൽ തൂ​ങ്ങി നി​ൽ​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​ട​ൻ ബ​ന്ധു​ക്ക​ൾ ര​ഞ്ജി​ത​യെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

മാ​താ​വ് ര​ജ​നി ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം മൂ​ലം 12 വ​ർ​ഷം മു​മ്പ് മ​രി​ച്ചി​രു​ന്നു. മാ​താ​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് വ​ല്യ​ച്ച​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ര​ഞ്ജി​ത ചാ​ത്ത​ന്നൂ​ർ എ​ൻ​എ​സ്എ​സ് ആ​ർ​ട്സ് കോ​ള​ജി​ലെ ബി​കോം ഫ​സ്റ്റ് ഇ​യ​ർ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. സ​ഹോ​ദ​രി: കൃ​ഷ്ണ. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.