മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ൽ ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഫ​യ​ലു​ക​ൾ
Thursday, January 27, 2022 11:01 PM IST
കാ​ട്ടാ​ക്ക​ട : സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ മാ​ലി​ന്യ നി​ക്ഷേ​പ​ത്തോ​ടൊ​പ്പം കൊ​ല്ലം ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഫ​യ​ലു​ക​ളും വി​വി​ധ രേ​ഖ​ക​ളു​ടെ ഫ​യ​ൽ കോ​പ്പി​ക​ളും. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മേ​പ്പൂ​ക്ക​ട- താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡി​ലെ സ്വ​കാ​ര്യ ഭൂ​മി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ലോ​റി​യി​ൽ മാ​ലി​ന്യം കൊ​ണ്ട് ത​ള്ളി​യ​ത്. നേ​രം പു​ല​ർ​ന്ന​പ്പോ​ൾ അ​തി​യാ​യ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ഴാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ മാ​ലി​ന്യ നി​ക്ഷേ​പ​ത്തെ കു​റി​ച്ച​റി​ഞ്ഞ​ത്. ചാ​ക്കു​ക​ളി​ലും ക​വ​റു​ക​ളി​ലു​മാ​യാ​ണ് മാ​ലി​ന്യം കൊ​ണ്ട് ത​ള്ളി​യി​രു​ന്ന​ത്.​

നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ലി​ന്യ​ത്തോ​ടൊ​പ്പം കി​ട​ന്ന പേ​പ്പ​ർ കെ​ട്ടി​ൽ ഇ​ര​വി​പു​രം സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള വി​വി​ധ ഫ​യ​ലു​ക​ളു​ടെ കോ​പ്പി​യും ഉ​ള്ള​താ​യി ക​ണ്ടെ​ത്തി. ചാ​ക്കു​ക​ളി​ലും ക​വ​റു​ക​ളി​ലു​മാ​യി ഹോ​ട്ട​ൽ ഭ​ക്ഷ്യ മാ​ലി​ന്യം, ഇ​റ​ച്ചി മാ​ലി​ന്യം പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ്പ​ടെ​യാ​ണ് ഇ​വി​ടെ ത​ള്ളി​യി​രു​ന്ന​ത്. ഇ​തി​നൊ​പ്പം കി​ട​ന്ന പേ​പ്പ​ർ കെ​ട്ടി​ലാ​ണ് ഇ​ര​വിപു​രം സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള വി​വി​ധ ഫ​യ​ലു​ക​ളു​ടെ അ​സ​ലും പ​ക​ർ​പ്പും ഉ​ൾ​പ്പ​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്.

മു​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ പു​റ​പ്പെ​ടു​വി​ച്ച ഓ​ർ​ഡ​റു​ക​ൾ, വി​ജി​ല​ൻ​സ് മെ​സേ​ജു​ക​ളു​ടെ ഫ​യ​ൽ, കൊ​ല്ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഇ​ര​വി​പു​രം സ്റ്റേ​ഷ​നി​ൽ നി​ന്ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടു​ക​ളു​ടെ ഓ​ഫീ​സ് കോ​പ്പി എ​ന്നി​വ​യൊ​ക്കെ​യു​ണ്ട്. 2018- 2019 ലെ ​രേ​ഖ​ക​ൾ ആ​ണെ​ങ്കി​ലും പോ​ലീ​സ് വ​കു​പ്പി​ൽ മാ​ത്രം കൈ​മാ​റു​ന്ന രേ​ഖ​ക​ൾ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ൽ ക​ണ്ട​ത് ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും ചൂ​ണ്ടി​കാ​ട്ട​പ്പെ​ടു​ന്നു. ഡി​ജിപി ​ആ​യി​രു​ന്ന ബ​ഹ്റ, കാ​ണാ​താ​കു​ന്ന​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള പു​തി​യ പെ​ര്‌​ഫോ​മ, അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ നി​ന്നും സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​ക്ക് സ​ർ​ക്കാ​ർ പ്ലീ​ഡ​ർ കെ ​ബി രാ​മ​ന​ന്ദ അ​യ​ച്ച ക​ത്ത്, ഇ​ര​വി​പു​രം എ​സ്എ​ച്ച്ഒ ​കോ​ട​തി​ക്ക് സ​മ​ർ​പ്പി​ച്ച ക്രൈം ​റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​വ​രു​ടെ വി​ലാ​സ​ങ്ങ​ൾ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് എ​ന്നി​വ​യു​ൾ​പ്പ​ടെ ആ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

സ്റ്റേ​ഷ​നി​ൽ സു​ര​ക്ഷ​ിത​മാ​യി സൂ​ക്ഷി​ക്കേ​ണ്ട രേ​ഖ​ക​ൾ ച​വ​ർ​കൂ​ന​യി​ൽ ക​ണ്ട​തോ​ടെ പോ​ലീ​സി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് വെ​ളി​പ്പെ​ടു​ന്ന​ത്. ​മാ​ലി​ന്യ നി​ക്ഷേ​പം അ​റി​ഞ്ഞു എ​ത്തി​യ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും ഇ​ര​വി​പു​രം സ്റ്റേ​ഷ​നി​ൽ ബ​ന്ധ​പ്പെ​ട്ടു വി​വ​രം ധ​രി​പ്പി​ച്ചു. അ​ന്വേ​ഷി​ക്കാം എ​ന്ന മ​റു​പ​ടി മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത് എ​ന്നു ഇ​വ​ർ പ​റ​ഞ്ഞു.​ ല​ഭി​ച്ച രേ​ഖ​ക​ൾ ഇ​വ​ർ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ന്വേ​ഷി​ച്ചു എ​ത്തു​മ്പോ​ൾ കൈ​മാ​റും എ​ന്ന് മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ​വ​ർ പ​റ​ഞ്ഞു.

അ​ന​ധി​കൃ​ത മാ​ലി​ന്യ നി​ക്ഷേ​പം ജെ​സി​ബി എ​ത്തി​ച്ചു പു​ര​യി​ട​ത്തി​ൽ ത​ന്നെ കു​ഴി​ച്ചു മൂ​ടി.​ മ​ല​യി​ൻ​കീ​ഴ്-​കാ​ട്ടാ​ക്ക​ട റോ​ഡി​ൽ മേ​പ്പൂ​ക്ക​ട​വ​രെ​യു​ള്ള സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ മാ​ലി​ന്യം കൊ​ണ്ട് വ​രു​ന്ന​വാ​ഹ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് റ​സി​ഡ​ന്‍റ്‌​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.​ ഇ​വ പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.