സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും വി​വ​രം കൈ​മാ​റ​ണം
Thursday, January 27, 2022 11:01 PM IST
കൊല്ലം: കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും കി​ട​ത്തി ചി​കി​ത്സാ വി​വ​രം കോ​വി​ഡ് ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ കള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ നി​ര്‍​ദ്ദേ​ശി​ച്ചു.

രോ​ഗി​ക​ളു​ടെ സ​മ്പൂ​ര്‍​ണ വി​വ​രം ല​ഭ്യ​മാ​ക്ക​ണം. കി​ട​ക്ക​ക​ളു​ടെ എ​ണ്ണം അ​ഞ്ചി​ല്‍ താ​ഴെ ആ​ണെ​ങ്കി​ലും ഇ​തു പാ​ലി​ക്ക​ണം.

കോ​വി​ഡ്-​ഇ​ത​ര രോ​ഗി​ക​ളു​ടെ വി​വ​രം പ്ര​ത്യേ​ക​മാ​ണ് ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട​ത്. അ​മ്മ​മാ​രു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി​ക​ളി​ലെ വി​വ​ര​വും പ്ര​സ​വ വാ​ര്‍​ഡു​ക​ളി​ലെ സ്ഥി​തി​യും ഉ​ണ്ടാ​ക​ണം. ചി​കി​ത്സ​യി​ലു​ള​ള/​പ്ര​വേ​ശി​പ്പി​ച്ച​വ​രു​ടെ എ​ണ്ണ​വും രേ​ഖ​പ്പെ​ടു​ത്ത​ണം. വീ​ഴ്ച വ​രു​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ കള​ക്ട​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.