കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​ര്‍​ക്കു​ള്ള സ​ഹാ​യം ഉ​ട​ന​ടി ന​ല്‍​കും: ജി​ല്ലാ കള​ക്ട​ര്‍
Thursday, January 27, 2022 11:01 PM IST
കൊല്ലം: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്കു​ള്ള ധ​ന​സ​ഹാ​യം കി​ട്ടാ​നു​ള്ള എ​ല്ലാ​വ​ര്‍​ക്കും അ​തി​വേ​ഗം ല​ഭ്യ​മാ​ക്കാ​നാ​കു​മെ​ന്ന് ജി​ല്ലാ കള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍. അ​പേ​ക്ഷി​ക്കാ​ന്‍ ഒ​ട്ടേ​റെ പേ​ര്‍ അ​വ​ശേ​ഷി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ-​ഹെ​ല്‍​ത്ത് വ​ഴി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി കൃ​ത്യ​ത ഉ​റ​പ്പാ​ക്കി.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും അ​ത​ത് വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​ര്‍, ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍, സാ​മൂ​ഹി​ക സ​ന്ന​ദ്ധ​സേ​ന ഉ​ള്‍​പ്പെ​ടെ മ​റ്റ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​വ​ന സ​ന്ദ​ര്‍​ശ​നം ന​ട​ത്തി അ​വ​കാ​ശി​ക​ളെ ബോ​ധ​വ​ത്ക​രി​ച്ച് അ​പേ​ക്ഷ സ്വീ​ക​രി​ക്കും. എ​ല്ലാ അ​വ​കാ​ശി​ക​ളും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക​യാ​ണ് പ്ര​ധാ​നം. റ​വ​ന്യു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ടി സേ​വ​ന​വും ഇ​തി​നാ​യി വി​നി​യോ​ഗി​ക്കു​ക​യാ​ണ്.

ധ​ന​സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​രാ​യ​വ​രു​ടെ​യെ​ല്ലാം വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച​താ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രി​ല്‍ നി​ന്നും സാ​ക്ഷ്യ​പ്പ​ത്രം വാ​ങ്ങി പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍/​ന​ഗ​ര​കാ​ര്യ വ​കു​പ്പ് റീ​ജി​യ​ണ​ല്‍ ജോ​യിന്‍റ് ഡ​യ​റ​ക്ട​ര്‍ എ​ന്നി​വ​ര്‍ സ​മ​ര്‍​പി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.
ജി​ല്ല​യി​ല്‍ ആ​കെ 5090 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും 3780 അ​പേ​ക്ഷ​ക​ള്‍ മാ​ത്ര​മേ ധ​ന​സ​ഹാ​യ​ത്തി​നാ​യി അ​വ​കാ​ശി​ക​ള്‍ ന​ല്‍​കി​യി​ട്ടു​ള്ളൂ എ​ന്നും ജി​ല്ലാ കള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.