കുണ്ടറ: കിഴക്കേകല്ലട കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ചന്ദ്രൻ കല്ലട കിഴക്കേകല്ലട യിൽ പതാക ഉയർത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അമ്മ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജി മുട്ടം, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള, മെമ്പർമാരായ ശ്രീരാഗ് മഠത്തിൽ, മായാദേവി, മണ്ഡലം സെക്രട്ടറിമാരായമണി വൃന്ദാവൻ, ഫിലിപ്പ്, ശങ്കരപ്പിള്ള, തങ്കച്ചി. വൈസ് പ്രസിഡൻറ് വിനോദ് വില്ല്യത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
കുണ്ടറ പൗരവേദി
കുണ്ടറ: പൗര വേദിയുടെ ആഭിമുഖ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റിപ്പബ്ലിക് ദിനാഘോഷം നടത്തി. നാന്തിരിക്കൽ വേലുത്തമ്പിദളവാ മ്യൂസിയത്തിൽ കുണ്ടറ പൗരവേദി പ്രസിഡന്റ് പ്രഫ. ഡോ. വെള്ളിമൺനെൽസൺ പതാക ഉയർത്തി.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗം പ്രഫ. എസ് വർഗീസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ആനന്ദധാമം ആശ്രമാ ചാര്യൻ ബോധേന്ദ്രതീർഥ സ്വാമികൾ സന്ദേശംനൽകി. പൗരവേദി സെക്രട്ടറി കെ വി മാത്യു പ്രതിജ്ഞചൊല്ലി. ഇ.ശശിധരൻപിള്ള, എം മണി, ബി. രാജേഷ്, വിഅബ്ദുൽ ഖാദർ, ബ്ലസൻ മാത്യു, സൂര്യ സുരേഷ്, വർഷ സതീഷ് എന്നിവർ പ്രസംഗിച്ചു
കാരംകോട് വിമല
സെൻട്രൽ സ്കൂൾ
കാരംകോട്: വിമല സെൻട്രൽ സ്കൂളിൽ ഓൺലൈ നായി റിപ്പബ്ലിക് ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ ഡയറക്ടർ ഫാ. സാമുവൽ പഴവൂർ പടിക്കൽ പതാക ഉയർത്തി. പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ ജെ. ജോൺ എന്നിവര്‍ റിപ്പബ്ലിക് ദിന സന്ദേശം നൽകി. സോഷ്യൽ സയൻസ് ക്ല ബ്, സ്പോർട്സ് ക്ലബ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്ലബ് എന്നിവർ നേതൃത്വം നൽകി.
നെഹ്റു സ്മാരക ഗ്രന്ഥശാല
ചാത്തന്നൂർ:കിഴക്കനേല ജവഹർലാൽ നെഹ്റു സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ആഘോഷ പരിപാടി പ്രസിഡന്റ് പാരിപ്പള്ളി വിനോദ് ഉദ്ഘാടനം ചെയ്തു. സത്യശീലൻ, സുമേഷ്, വിഷ്ണു എന്നിവർ പ്രസംഗിച്ചു.
ഗാന്ധിജി ആർട്സ് സ്പോർട്സ്
ക്ലബ് ആൻഡ് ലൈബ്രറി
ചാത്തന്നൂർ : നടയ്ക്കൽ ഗാന്ധിജി ആർട്സ് സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ലൈബ്രറി പ്രസിഡന്റ് അനിൽകുമാർ പി. വി പതാക ഉയർത്തി. റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തിൽ ദേവിക ഒന്നാം സ്ഥാനം നേടി. പരിപാടികൾക് സെക്രട്ടറി ഗിരീഷ്കുമാർ നടയ്ക്കൽ, ബാലവേദി കൺവീനർ അനന്തു, രമ്യ, സൗമ്യ എന്നിവർ നേതൃത്വം നൽകി.
എകെ ജി ഗ്രന്ഥശാല
ചാത്തന്നൂർ: എകെ ജി ഗ്രന്ഥശാല റിപ്പബ്ലിക് ദിനാഘോഷം നടത്തി. പ്രസിഡന്റ് ആർ. ഗോപാലകൃഷ്ണൻ ദേശീയ പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. ശർമ്മ ഭരണഘടനയുടെ ആമുഖം വായിച്ച് യോഗം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി കെ. കൃഷ്ണകുമാർ, ജി. ബിജു, ഉല്ലാസ് കൃഷ്ണൻ, ആദർശ് എം സജി, കെ. എസ് സയൻ, സുരേഷ് രേവതി, എസ്. കെ. ഷിബു, അഭിലാഷ് എന്നിവർ പ്രസംഗിച്ചു.
മഹാത്മാ ലൈബ്രറി
കൊട്ടാരക്കര: മഹാത്മാ റിസേർച്ച് ലൈബ്രറിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. മഹാത്മാ പ്രസിഡന്റ് പി.ഹരികുമാർ ദേശീയ പതാക ഉയർത്തി.രാജ്യത്തിന്റെ മതേതരത്വവും അഖന്ധതയും ശക്തിപ്പെടുത്താൻ വേണ്ടി മഹാത്മാ ലൈബ്രറി പ്രവർത്തിക്കുമെന്ന് അംഗങ്ങൾ പ്രതിജ്ഞ എടുത്തു. മഹാത്മാ ലൈബ്രറിയിലേക്ക് അംഗങ്ങൾ പുസ്തകങ്ങൾ സമ്മാനമായി നൽകി പുസ്തകസമാഹരണവും നടത്തി. സെക്രട്ടറി. ബി. സുരേന്ദ്രൻനായർ, കോശി കെ. ജോൺ, കെ ജി. റോയി, പി. രാജേന്ദ്രൻപിള്ള, ശാലിനിവിക്രമൻ, സൂസൻ തങ്കച്ചൻ, ലക്ഷ്മി അജിത്. മുരളികുമാർ, ജോർജ്പണിക്കർ, സുനിൽ പള്ളിക്കൽ, അനുമേലില, അജിത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കുളത്തൂപ്പുഴ വൈഎംസിഎ
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രസിഡന്റ് ഏഴംകുളം രാജൻ പതാക ഉയർത്തി. സെക്രട്ടറി സാനു ജോർജ്, ട്രഷറർ കെ.ബാബു കുട്ടി, റോയി ഉമ്മൻ, ജോൺ തോമസ് മുളയറ, വർഗീസ് പി. തോമസ്, വി.ജെ. കോശി, ജോർജ് കുട്ടി മാക്കുളം, കെ.സി. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
പുനലൂരിൽ
പുനലൂർ: പുനലൂർ താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂരിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. പുനലൂർ ബോയ്സ് എച്ച്എസ്എസ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പി.എസ്.സുപാൽ എംഎൽഎ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി.
പോലീസ്, എക്സൈസ്, വനം, ഫയർ ഫോഴ്സ് സേനാംഗങ്ങൾ പതാക വന്ദനം നടത്തി. റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റി ചെയർമാനും തഹസിൽദാരുമായ നസിയ കെ.എസ് അധ്യക്ഷത വഹിച്ചു.
പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, പുനലൂർ ആർഡിഒ ബി.ശശികുമാർ, പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ്, ജനറൽ കൺവീനർ വി.വിഷ്ണു ദേവ് , മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.അനസ് എന്നിവർ വിശിഷ്ടാതിഥികളായി.
അജിത് ജോയി, ഫിനാൻസ് കമ്മിറ്റി കൺവീനർ സലീം, കമ്മിറ്റി അംഗങ്ങളായ പുനലൂർ വിജയൻ, ഐക്കര ബാബു, ബിജുകുമാർ, ഡി.എസ്.ജയരാജൻ, രഞ്ജിത് രാധാകൃഷ്ണൻ, എ.കെ.നവാസ്, പി.ബാബു, എബ്രഹാം.ഡി, ബാനർജി, രാജൻപിള്ള, രാധാമണി എന്നിവർ നേതൃത്വം നൽകി.
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻമാരായ ആർ.ഭാസ്കരൻ പിള്ള, അഭിജിത് പി.എസ്, എസ്.അനൂപ് കുമാർ എന്നിവരുടെ കുടുംബാംഗങ്ങൾ ആദരവ് ഏറ്റുവാങ്ങി.
കുണ്ടറ വൈഎംഎ
കുണ്ടറ: കുണ്ടറ വൈ എം എ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രസിഡന്റ് ഫാ.ഗീവർഗീസ് തരകൻ പതാക ഉയർത്തി. ഇളമ്പളളൂർ പഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള റിപ്പബ്ലിക്ക് സന്ദേശം നൽകി. രാജു സഖറിയാ, ജ്യോതിഷ് കുമാർ, ബിജു വർഗീസ്, സൂസൻ, മറിയാമ്മ എന്നിവർ പ്രസംഗിച്ചു.
ചവറ കെഎംഎംഎൽ
ചവറ : സംസ്ഥാന പൊതുമേഖലാ സ്ഥാപനം ദി കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മന്റ് യൂണിറ്റില്‍ മാനേജിങ്ങ് ഡയറക്ടര്‍ ജെ. ചന്ദ്രബോസ് പതാക ഉയര്‍ത്തി. ടൈറ്റാനിയം സ്പോഞ്ച് യൂണിറ്റില്‍ ടെക്നിക്കല്‍ യൂണിറ്റ് ഹെഡ് പി.കെ മണിക്കുട്ടന്, മിനറല്‍ സപ്പറേഷന്‍ യൂണിറ്റില്‍ യൂണിറ്റ് തലവൻ ടി. കാര്ത്തികേയന് എന്നിവര്‍ പതാക ഉയര്‍ത്തി.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് പരസ്പരം സ്നേഹത്തോടും സൗഹാര്‍ദ്ദത്തോടും കൂടി ജീവിതം മുന്നോട്ട് നയിക്കാന്‍ നമുക്ക് കഴിയണമെന്ന് മാനേജിങ്ങ് ഡയറക്ടര്‍ പറഞ്ഞു. ജാതിമത ചിന്തകള്‍ക്ക് അതീതരായി സഹകരണ മനോഭാവം വളര്‍ത്തിയെടുക്കണം. കര്‍മ്മ മേഖലകളില്‍ സത്യസന്ധത പുലര്‍ത്തി രാജ്യത്തിന്റെ വളര്‍ച്ചയില്‍ മുതല്ക്കൂട്ടാകണം. കോവിഡ് മഹമാരി വീണ്ടും പിടിമുറുക്കുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമാകണം. പ്രതിസന്ധികളെ തരണം ചെയ്ത് ആത്മധൈര്യത്തോടെ മുന്നേറാനുള്ള കരുത്ത് ആര്‍ജ്ജിക്കണമെന്നും കോവിഡ് മഹാമാരിക്കെതിരെ ജാഗരൂകരാകണമെന്നും സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. കെഎംഎംഎൽ ഓഫീസേഴ്സ് ക്ലബും ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷൻ ക്ലബ്ബും പതാക ഉയർത്തി റിപ്പബ്ലിക്ദിന ആഘോഷത്തിൽ പങ്കാളികളായി.
ചടങ്ങില്‍ ജനറല്‍ മാനേജര്‍ വി. അജയകൃഷ്ണന്‍, ഫിനാന്‍സ് വിഭാഗം തലവന്‍ ഷൈലകുമാര്‍, വിജിലന്‍സ് സെക്യൂരിറ്റി സൂപ്രണ്ട് പ്രസന്നന് നായര്‍, സെക്യൂരിറ്റി ഓഫീസര്‍ ജോതിഷ്കുമാര്‍, പബ്ലിക് റിലേഷൻ ഓഫീസർ പി.കെ. ഷബീര്‍, ട്രേഡ് യൂണിയന് നേതാക്കളായ എ.എ നവാസ്, ശ്രീജിത്, അനൂപ് തുടങ്ങിയര്‍ പങ്കെടുത്തു.
ചവറ ബിജെഎം കോളേജ്
ചവറ: ഭാരതത്തിന്റെ എഴുപത്തിമൂന്നാ മത് റിപ്പബ്ളിക്ക് ദിനാഘോഷം ചവറ ബി ജെ എം ഗവ.കോളേജിലെ എൻ എസ് എസ് യുണിറ്റുകൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ എൻ സി സി കേഡറ്റുകളുടേയും എൻഎസ്എസ് യുണിറ്റിന്റേയും നേത്യത്വത്തിൽ പതാക ഉയർത്തി.
എൻ എസ് എസ് ഓഫീസർ ഡോ. ഗോപകുമാർ. ജി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് എൻ സി സി,എൻ എസ് എസ് സംയുക്തമായി ദേശഭക്തി ഗാനം ആലപിച്ചു. നാളത്തെ ഇന്ത്യക്ക് ഉറച്ച യുവത്വം എന്ന വിഷയത്തിൽ പോസ്റ്റർ ക്രിയേഷൻ, ഗണതന്ത്ര എന്ന പേരിൽ ഫ്ലാഗേരിയയും സംഘടിപ്പിച്ചു . റിപ്പബ്ളിക്ക് ദിനത്തിന്റെ ഓർമ്മ പുതുക്കി അമർ ജവാൻ ജ്യോതിയുടെ ചിത്രം കുട്ടികൾ ചുവരിൽ വരച്ചു.
പ്രോഗ്രാം ഓഫീസർ ഡോ. മിനിത ആർ, എൻ സി സി ഓഫീസർ ലെഫ് കിരൺ, വോളന്റിയർ ലീഡർമാരായ തൻസി.എൻ, പാർത്ഥൻ, അമൽ , ശബരി, അനന്ദു , ആകാശ് ഫാത്തിമ, പ്രസീത എന്നിവർ നേതൃത്വം നൽകി.