ഉ​മ്മ​ന്നൂ​രി​ൽ ടാ​ർ ചെ​യ്ത റോ​ഡ് ദി​വ​സ​ങ്ങ​ൾ​ക്ക​കം ഇ​ള​കി മാ​റി
Thursday, January 27, 2022 10:57 PM IST
കൊ​ട്ടാ​ര​ക്ക​ര : ഉ​മ്മ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​ന​യ​റ , അ​മ്പ​ല​ക്ക​ര വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന പി ​ഡ​ബ്ല്യുഡി ​റോ​ഡ് നി​ർ​മാ​ണം ക​ഴി​ഞ്ഞു ദി​വ​സ​ങ്ങ​ൾ​ക്ക​കം വ്യ​പ​ക​മാ​യി ഇ​ള​കി മാ​റി. കൈ​കൊ​ണ്ടു ഇ​ള​ക്കി പൊ​ടി​ച്ചെ​ടു​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് നി​ല​വി​ലെ ടാ​റി​ങ്.

പു​ലി​കു​ഴി, പ​ന​യ​റ, അ​മ്പ​ല​ക്ക​ര ,മ​ല​വി​ള ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന റോ​ഡാ​ണ് ഇ​ത്ത​ര​ത്തി​ൽ പേ​രി​നു​പോ​ലും മെ​റ്റ​ലും ടാ​റും ഉ​പ​യോ​ഗി​ക്കാ​തെ നി​ർ​മാ​ണം ന​ട​ത്തി​യ​ത്. കോ​ൺ​ട്രാ​ക്ട​റു​ടെ ത​ന്നെ ഒ​രു​വാ​ഹ​നം ഇ​ത് വ​ഴി ക​ട​ന്നു പോ​യ​പ്പോ​ൾ ഇ​ട്ടി​രു​ന്ന ടാ​റും, മെ​റ്റ​ലും മാ​റി പ​ഴ​യ റോ​ഡ് തെ​ളി​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​യു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഒ​രു ത​ക​ർ​ച്ച​യു​മി​ല്ലാ​ത്ത കോ​ൺ​ക്രീ​റ്റ് റോ​ഡ​ായി​രു​ന്നു ഇ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ന​ല്ല റോ​ഡി​നെ ഇ​ത്ത​ര​ത്തി​ൽ മോ​ശ​മാ​യ ടാ​ർ ചെ​യ്ത ന​ട​പ​ടി വ​ലി​യ അ​ഴി​മ​തി​യാ​ണെ​ന്നു കോ​ൺ​ട്രാ​ക്ടർക്കും പി​ഡ​ബ്ല്യൂഡി ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​തി​ൽ പ​ങ്കു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

കു​ട്ടി​ക​ൾ​ക്കും പോ​ലും കൈ​കൊ​ണ്ടു ഇ​ള​ക്കി പൊ​ടി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് ടാ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​ന്നു​കി​ൽ പ​ഴ​യ റോ​ഡ്‌ ഞ​ങ്ങ​ൾ​ക്ക് തി​രി​കെ​ത്ത​രു​ക ഇ​ല്ലെ​ങ്കി​ൽ ന​ല്ല റോ​ഡ് പ​ണി​ഞ്ഞു​ത​രു​ക എ​ന്നാ​ണ് വാ​ർ​ഡ് മെ​മ്പ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ ആ​വ​ശ്യം. പ​രാ​തി​യി​ന്മേ​ൽ പി ഡ​ബ്ല്യൂഡി ​ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും പൊ​ളി​ഞ്ഞ സ്ഥ​ലം കാ​ണാ​നോ, പ​രാ​തി​ക്കാ​രു​മാ​യി സം​സാ​രി​ക്കാ​നോ ത​യ്യാ​റാ​യി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു .

ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു

കൊ​ല്ലം: അ​ര്‍​ബ​ന്‍ വ​ണ്‍ ഐ. ​സി. ഡി. ​എ​സ് പ​രി​ധി​യി​ല്‍ സ്വ​ന്തം കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 46 അം​ഗ​ന്‍​വാ​ടി​ക​ളി​ല്‍ ഏ​കീ​കൃ​ത നെ​യിം ബോ​ര്‍​ഡ് സ്ഥാ​പി​ക്കു​ന്ന​തി​ന് മ​ത്സ​രാ​ധി​ഷ്ഠി​ത ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു. ഫോ​ണ്‍ 04742767369.