ഗു​രു​കു​ലം ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം ഇ​ന്ന്
Thursday, January 27, 2022 10:57 PM IST
ചാ​ത്ത​ന്നൂ​ർ : പോ​ള​ച്ചി​റ ഗു​രു​കു​ലം ശ്രീ ​മ​ഹാ​വി​ഷ്‌​ണു ക്ഷേ​ത്ര​ത്തി​ലെ പു​നഃ പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് ഇന്ന് ന​ട​ത്തും. ​ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യി ത​ന്ത്രി അ​നി​ൽ ല​ക്ഷ്മ​ണ​ന്‍റെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.

രാ​വി​ലെ ആറിന് ​മ​ഹാ​ഗ​ണ​പ​തി ഹോ​മം, തു​ട​ർ​ന്ന് ഉ​ഷ പൂ​ജ, എട്ടിന് ​ഭാ​ഗ​വ​ത പാ​രാ​യ​ണം, ഒന്പതിന് ​ക​ല​ശം ക​ല​ശാ​ഭി​ക്ഷേ​കം, വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ തു​ട​ർ​ന്ന് ഉ​ച്ച​പൂ​ജ, വൈ​കുന്നേരം 6.30 ദീ​പാ​ര​ധ​ന , ദീ​പ​കാ​ഴ്ച്ച, എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഗു​രു​കു​ലം ദേ​വ​സ്വം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ർ.​രേ​ണു​കു​മാ​റൂം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു​വി​ശ്വ​രാ​ജ​നും അ​റി​യി​ച്ചു.