ജി​ല്ല​യി​ലെ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ൽ കോ​വി​ഡ് പ​ട​രു​ന്നു
Tuesday, January 25, 2022 10:58 PM IST
ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടി​സിയു​ടെ ജി​ല്ല​യി​ലെ ഡി​പ്പോ​ക​ളി​ൽ കോ​വി ഡ് ​അ​തി​വേ​ഗം പ​ട​രു​ന്നു. പ്ര​തി​രോ​ധ വാ​ക്സി​ൻ ര​ണ്ട് ഡോ​സും എ​ടു​ത്ത​വ​രും കോ​വി ഡ് ​ബാ​ധി​ത​രാ​യി​രി​ക്ക​യാ​ണ്. ബൂ​സ്റ്റ​ർ ഡോ​സ് ന​ല്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധെ​പെ​ട്ടു വ​രു​മ്പോ​ഴാ​ണ് ജീ​വ​ന​ക്കാ​ർ കോ​വി ഡ് ​ബാ​ധി​ത​രാ​യി മാ​റു​ന്ന​ത്.
പു​ന​ലൂ​ർ, ചാ​ത്ത​ന്നൂ​ർ, ആ​ര്യ​ങ്കാ​വ് ഡി​പ്പോ​ക​ൾ കോ​വി ഡ് ​ക്ല​സ്റ്റ​റു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചേ​ക്കും. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് പു​ന​ലൂ​ർ എ​ടി​ഒ യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​ഡി​പ്പോ​ക​ൾ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി അ​ട​ച്ചി​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

പു​ന​ലൂ​ർ ഡി​പ്പോ​യി​ൽ 40 ജീ​വ​ന​ക്കാ​ർ​ക്കും ചാ​ത്ത​ന്നൂ​ർ ഡി​പ്പോ​യി​ൽ 22 ജീ​വ​ന​ക്കാ​ർ​ക്കും ആ​ര്യ​ങ്കാ​വ് ഡി​പ്പോ​യി​ൽ 10 ജീ​വ​ന​ക്കാ​ർ​ക്കു​മാ​ണ് കോ​വി ഡ് ​സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ലേ​റെ​യും ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​രാ​ണ്. ഇ​വ​ർ പൊ​തു​ജ​ന​ങ്ങ​ളു​മാ​യും യാ​ത്ര​ക്കാ​രു​മാ​യും ഡി​പ്പോ​ക​ളി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രു​മാ​യും നി​ര​ന്ത​രം ഇ​ട​പെ​ട്ടു കൊ​ണ്ടി​രു​ന്ന​വ​രു​മാ​ണ്. ഈ ​ഡി​പ്പോ​ക​ളി​ൽ അ​തി​വേ​ഗം രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ്.

ചാ​ത്ത​ന്നൂ​ർ ഡി​പ്പോ​യി​ൽ നി​ന്നും ഇ​ന്ന​ലെ ഡ്യൂ​ട്ടി​യ്ക്കു നി​യോ​ഗി​ച്ച ഡ്രൈ​വ​ർ​ക്ക് കോ​വി ഡ് ​പോ​സി​റ്റീ​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത് ഡ്യൂ​ട്ടി ചെ​യ്തു കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ്. ത​ലേ ദി​വ​സം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ ഡ്രൈ​വ​റെ ഡ്യൂ​ട്ടി​യ്ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.

പു​ന​ലൂ​ർ, ആ​ര്യ​ങ്കാ​വ് ഡി​പ്പോ​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, അ​തി​ർ​ത്തി പ്ര​ദേ​ശ ങ്ങ​ളാ​യ​തി​നാ​ൽ ത​മി​ഴ്നാ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​വ​രു​മാ​ണ്.

കോ​വിഡ് ​പ​രി​ശോ​ധ​ന​യ്ക്ക് സാ​മ്പി​ൾ ന​ല്കി​യി​ട്ടു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് റി​സ​ൽ​ട്ട് വ​രു​ന്ന​തു വ​രെ വി​ശ്ര​മം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. അ​താ​ണ് ചാ​ത്ത​ന്നൂ​ർ ഡി​പ്പോ​യി​ൽ സം​ഭ​വി​ച്ച​ത് . ഡ്യൂ​ട്ടി ചെ​യ്തു കൊ​ണ്ടി​രി​ക്കു​മ്പാേ​ഴാ​ണ് പോ​സി​റ്റി​വ് റി​സ​ൽ​ട്ട് ല​ഭി​ക്കു​ന്ന​ത്.