കു​ണ്ട​റ പൗ​ര​സ​മി​തി​യു​ടെ റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണം
Monday, January 24, 2022 11:20 PM IST
കു​ണ്ട​റ: കു​ണ്ട​റ പൗ​ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണം 26ന് ​രാ​വി​ലെ 8.30 ന് ​മു​ക്ക​ട​യി​ൽ മു​ൻ​മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​ക്ര​ട്ട​റി ശി​വ​ൻ വേ​ളി​ക്കാ​ട് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. സ​മി​തി പ്ര​സി​ഡ​ന്‍റ് കെ ​ഓ മാ​ത്യു പ​ണി​ക്ക​ർ പ​താ​ക ഉ​യ​ർ​ത്തും. സ​തീ​ഷ് വ​ർ​ഗീ​സ് സ​ന്ദേ​ശം ന​ൽ​കും. സ​രോ​വ​രം ശ്രീ​കു​മാ​ർ റി​പ്പ​ബ്ലി​ക് ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. സാ​മൂ​ഹ്യ-​രാ​ഷ്ട്രീ​യ രം​ഗ​ത്തെ മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും.

അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട്ടി​ൽ മോ​ഷ​ണം

ചാ​ത്ത​ന്നൂ​ർ : വീ​ട് പൂ​ട്ടി വീ​ട്ടു​ട​മ പു​റ​ത്ത് പോ​യ​പ്പോ​ൾ വീ​ട് കു​ത്തി തു​റ​ന്ന് മോ​ഷ​ണം. ക​ല്ലു​വാ​തു​ക്ക​ൽ വേ​ള മാ​നൂ​ർ പൂ​വ​ത്തൂ​ർ സോ​ഡാ മു​ക്ക് ച​രു​വി​ള വീ​ട്ടി​ൽ സ​ര​സ​മ്മ​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 10,000 രൂ​പ മോ​ഷ്ടി​ക്ക​പ്പെ​ട്ടു എ​ന്ന് പാ​രി​പ്പ​ള്ളി പോ​ലീ​സി​ന് ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന സ​ര​സ​മ്മ ര​ണ്ട് ദി​വ​സം മു​മ്പ് വ​ർ​ക്ക​ല​യി​ൽ താ​മ​സി​ക്കു​ന്ന മ​ക​ന്‍റെ വീ​ട്ടി​ൽ പോ​യി തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രി​ക്കും മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു.