കോവിഡ് സ്ക്വാഡ് പരിശോധന മാസ്ക് ധരിക്കാത്ത 242 പേർക്ക് താക്കീത്
Monday, January 24, 2022 11:20 PM IST
കൊ​ല്ലം: ജി​ല്ലാ കള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തു​ന്ന താ​ലൂ​ക്കു​ത​ല സ്ക്വാ​ഡ് പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​നം ന​ട​ത്തി​യ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മാ​സ്ക് ധ​രി​ക്കാ​ത്ത 242 പേ​ർ​ക്കും താ​ക്കീ​ത് ന​ൽ​കി.

കൊ​ല്ല​ത്ത് ആ​ശു​പ​ത്രിമു​ക്ക്, പെ​രു​മ്പു​ഴ മൊ​യ്തീ​ൻ മു​ക്ക്, കു​രീ​പ്പ​ള്ളി, ക​ണ്ണ​ന​ല്ലൂ​ർ , മേ​വ​റം, പോ​ള​യ​ത്തോ​ട് കോ​ളേ​ജ് ജം​ഗ്ഷ​ൻ, ബീ​ച്ച്, ഉ​മ​യ​ന​ല്ലൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. മാ​സ്ക് ധ​രി​ക്കാ​ത്ത 31പേ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി. കൊ​ട്ടി​യം ഭാ​ഗ​ത്തെ തു​ണി​ക്ക​ട​ക​ൾ ഷോ​പ്പിം​ഗ് മാ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ 47 പേ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി.

തേ​വ​ല​ക്ക​ര, ച​വ​റ, നീ​ണ്ട​ക​ര, തെ​ക്കും​ഭാ​ഗം, പ​ന്മ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്പത് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 52 പേ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കു​ക​യും ചെ​യ്തു.

ശാ​സ്താം​കോ​ട്ട, കു​ന്ന​ത്തൂ​ർ, പോ​രു​വ​ഴി, പ​ടി​ഞ്ഞാ​റെ ക​ല്ല​ട, മൈ​നാ​ഗ​പ്പ​ള്ളി, ശൂ​ര​നാ​ട് തെ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​യി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത 49 പേ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി.

അ​മ്പ​ലം​കു​ന്ന്, ഓ​യൂ​ർ, വെ​ളി​ന​ല്ലൂ​ർ, പൂ​യ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു. 52 പേ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി. പ​ട്ടാ​ഴി, കു​ന്നി​ക്കോ​ട്, ത​ല​വൂ​ർ, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ 32 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മാ​സ്ക് ധ​രി​ക്കാ​ത്ത 11 പേ​ർ​ക്കും താ​ക്കീ​ത് ന​ൽ​കി.