പു​ന​ര​ധി​വാ​സ പ​ദ്ധ​തി; അ​ശാ​സ്ത്രീ​യ നി​ര്‍​ദേ​ശ​ങ്ങ​ളെ​ന്ന് ആ​രോ​പ​ണം
Monday, January 24, 2022 11:20 PM IST
കു​ള​ത്തൂ​പ്പു​ഴ: വ​ന​ത്തി​നു​ള്ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ പു​റ​ത്തേ​ക്ക് പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി പ്ര​കാ​രം വ​നം വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന​ത് അ​ശാ​സ്ത്രീ​യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ രം​ഗ​ത്ത്.

ശെ​ന്തു​രു​ണി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നോ​ട് ചേ​ര്‍​ന്നു​ള്ള വ​ന​മേ​ഖ​ല​യി​ലെ താ​മ​സ​ക്കാ​രെ റീ​ബി​ല്‍​ഡ് കേ​ര​ളാ പ്രൊ​ജ​ക്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​ണ് വ​നം വ​കു​പ്പ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

കൈ​വ​ശ ഭൂ​മി​യു​ടെ​യോ ദേ​ഹ​ണ്ണ​ത്തി​ന്‍റെ​യോ പ​രി​ഗ​ണ​ന​യി​ല്ലാ​തെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍​ക്കു നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന ആ​രോ​പ​ണം. ര​ണ്ടും മൂ​ന്നും ഏ​ക്ക​റു​ക​ള്‍ ഉ​ള്ള​വ​ര്‍​ക്കും അ​ഞ്ചു സെ​ന്‍റു​ള്ള​വ​ര്‍​ക്കും ഒ​രേ അ​നു​പാ​ത​ത്തി​ലാ​ണ് നി​ല​വി​ല്‍ വ​നം വ​കു​പ്പ് ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

അ​തി​ല്‍ ത​ന്നെ ഒ​രു കു​ടും​ബ​ത്തി​ല്‍ പ​തി​നെ​ട്ടു വ​യ​സു പൂ​ര്‍​ത്തി​യാ​യ ആ​ണ്‍​കു​ട്ടി​ക​ളു​ണ്ടെ​ങ്കി​ല്‍ അ​വ​രെ​യും പ്ര​ത്യേ​ക കു​ടും​ബ​മാ​യി അം​ഗീ​ക​രി​ച്ചു ഇ​തേ നി​ര​ക്കി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​മെ​ന്നു​മാ​ണ് വ​കു​പ്പ് പ​റ​യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ പ​ത്തും പ​തി​ന​ഞ്ചും സെ​ന്‍റു​ള്ള​വ​രി​ല്‍ പ​ല​രും മൂ​ന്നും നാ​ലും കു​ടും​ബ​ങ്ങ​ളു​ടെ ന​ഷ്ട​പ​രി​ഹാ​രം ഒ​ന്നി​ച്ചു വാ​ങ്ങി പ്ര​ദേ​ശം വി​ട്ടു പോ​വു​ക​യും ചെ​യ്തു.
എ​ന്നാ​ല്‍, ര​ണ്ടും മൂ​ന്നും ഏ​ക്ക​ര്‍ വീ​തം കൃ​ഷി​ഭൂ​മി​യു​ള്ള കു​ടും​ബ​ത്തി​നും ഇ​തേ തു​ക മാ​ത്ര​മേ ന​ല്‍​കു​ക​യു​ള്ളു​വെ​ന്നുാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. അ​തി​നാ​ല്‍ ത​ന്നെ പ​കു​തി​യി​ല​ധി​കം പേ​ര്‍ ന​ഷ്ട​പ​രി​ഹാ​ര തു​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യും പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഇ​തി​നി​ടെ, സ്വ​യം സ​ന്ന​ദ്ധ ഒ​ഴി​ഞ്ഞു​പോ​ക​ല്‍ പ​ദ്ധ​തി പ്ര​കാ​രം താ​ല്പ​ര്യ​മു​ള്ള​വ​ര്‍ മാ​ത്രം ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങി ഒ​ഴി​ഞ്ഞാ​ല്‍ മ​തി​യെ​ന്നും മ​റ്റു​ള്ള​വ​ര്‍​ക്ക് അ​വി​ടെ തു​ട​രാ​മെ​ന്നു​മു​ള്ള വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​സം​ഗ നി​ല​പാ​ടി​നു പി​ന്നി​ല്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തു​ന്ന​വ​രെ വ​ന​ത്തി​നു ന​ടു​വി​ല്‍ ഒ​റ്റ​ക്കാ​ക്കി ഭാ​വി​യി​ല്‍ കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം സ​ഹി​ക്കാ​തെ ഇ​വ​ര്‍ സ്വ​യം ഒ​ഴി​ഞ്ഞു പോ​കു​മെ​ന്ന ധാ​ര​ണ​യി​ലാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.