യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Monday, January 24, 2022 11:16 PM IST
കൊ​ല്ലം: യു​വാ​വി​നെ ക​ഠി​ന ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ളെ ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചാ​ത്ത​ന്നൂ​ർ പാ​ണ​യി​ൽ സോ​ണി​യാ ഭ​വ​നി​ൽ ഭു​വ​ന​ച​ന്ദ്ര​നെ (60) ആ​ണ് ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 22-ന് ​രാ​ത്രി ചാ​ത്ത​ന്നൂ​ർ പാ​ണ​യി​ൽ ച​രു​വി​ള വീ​ട്ടി​ൽ സാ​ബു​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഇ​യാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് സാ​ബു​വി​ന്‍റെ അ​മ്മൂ​മ്മ പോ​ലീ​സി​ൽ പ​രാ​തി കൊ​ടു​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യം മൂ​ല​മാ​ണ് ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​ത്. ഭു​വ​ന​ച​ന്ദ്ര​നും മ​റ്റ് ര​ണ്ട ് പേ​രും ചേ​ർ​ന്ന് സാ​ബു​വി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മു​ള​വ​ടി, ഇ​ടി​വ​ള എ​ന്നി​വ കൊ​ണ്ടാണ് ​ആ​ക്ര​മി​ച്ച​ത്. ഇ​ടി​വ​ള കൊ​ണ്ട ുള്ള ​ഇ​ടി​യി​ൽ നെ​റ്റി മു​റി​യു​ക​യും മൂ​ക്കി​ന്‍റെ അ​സ്ഥി​ക്ക് പൊ​ട്ട​ൽ സം​ഭ​വി​ക്കു​ക​യും തോ​ളി​ലും അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

ചാ​ത്ത​ന്നൂ​ർ ഏ​സി​പി ഗോ​പ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ആ​ശാ ബി ​രേ​ഖ, രാ​ജേ​ഷ്, എ​എ​സ്ഐ​മാ​രാ​യ പ്ര​ദീ​പ്, അ​നി​ൽ, ബി​ജു എ​ന്ന​വി​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

ക്ഷേ​ത്ര​വ​ഞ്ചി കു​ത്തി തു​റ​ന്ന്
മോ​ഷ​ണം ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ

കൊ​ല്ലം: പു​തു​വ​ർ​ഷ​രാ​വി​ൽ ക്ഷേ​ത്ര​ത്തി​ലെ വ​ഞ്ചി കു​ത്തി തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​യാ​ൾ പോ​ലീ​സ് പി​ടി​യി​ൽ. ക​ഴി​ഞ്ഞ 31 ന് ​രാ​ത്രി​യി​ൽ ഉ​ളി​യ​ക്കോ​വി​ൽ തെ​ക്കേ​കാ​വി​ൽ ദു​ർ​ഗാ ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക വ​ഞ്ചി​യു​ടെ പൂ​ട്ട് കു​ത്തി പൊ​ളി​ച്ച് ആ​ണ് പ​തി​ന​യ്യാ​യി​ര​ത്തോ​ളം രൂ​പ മോ​ഷ്ടി​ച്ച​ത്. കു​ണ്ട​റ പെ​രു​ന്പു​ഴ പു​ന​ക്ക​ന്നൂ​ർ ന​ട​യ്ക്കാ​വി​ൽ വീ​ട്ടി​ൽ ബി​നു (25) ആ​ണ് ഈ​സ്റ്റ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സി​പി ജി.​ഡി വി​ജ​യ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഈ​സ്റ്റ് ഇ​ൻ​സ്പെ​ക്ട​ർ ര​തീ​ഷ്, എ​സ് ഐ ​ര​തീ​ഷ്, എ​എ​സ്ഐ പ്ര​മോ​ദ്, എ​സ്‌​സി​പി​ഒ പ്ര​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.