റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
Monday, January 24, 2022 11:16 PM IST
കൊല്ലം: ജി​ല്ല​യി​ലെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ല്‍ നാ​ളെ രാ​വി​ലെ ഒ​മ്പ​തിന് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ത്തും. മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി പ​താ​ക ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ല്‍​കും. ജി​ല്ലാ കള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍, സി​റ്റി പോ​ലി​സ് ക​മ്മി​ഷ​ണ​ര്‍ ടി. ​നാ​രാ​യ​ണ​ന്‍. റൂ​റ​ല്‍ എ​സ്. പി. ​കെ. ബി. ​ര​വി, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

പൊ​തു​ജ​ന​ത്തി​ന് പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ല. 50 പേ​ര്‍​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി. പ​ര​മാ​വ​ധി നാ​ല് പ്‌​ള​റ്റൂ​ണു​ക​ള്‍​ക്ക് പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കാം. കു​ട്ടി​ക​ളും മു​തി​ര്‍​ന്ന പൗ​രന്മാ​രും എ​ത്താ​ന്‍ പാ​ടി​ല്ല. സ​മ്മാ​ന​ദാ​നം, ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങു​ക​ളും ഉ​ണ്ടാ​കി​ല്ല. ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​നും അ​നു​മ​തി​യി​ല്ല. എ​ന്‍​സി​സി, സ്‌​കൗ​ട്ട്‌​സ് ആ​ന്‍റ് ഗൈ​ഡ്‌​സ്, ജൂ​നി​യ​ര്‍ എ​ന്‍​സി​സി തു​ട​ങ്ങി​യ​വ​യു​ടെ പ​രേ​ഡി​നും കു​ട്ടി​ക​ളു​ടെ ദേ​ശ​ഭ​ക്തി ഗാ​നാ​ലാ​പ​ന​ത്തി​നും അ​നു​മ​തി​യി​ല്ല. മാ​ര്‍​ച്ച് പാ​സ്റ്റും ഒ​ഴി​വാ​ക്ക​ണം. അം​ഗീ​കൃ​ത മാ​ധ്യ​മ പ്ര​തി​നി​ധി​ക​ള്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. തെ​ര്‍​മ​ല്‍ സ്‌​കാ​നിം​ഗ് ന​ട​ത്തി​യാ​കും പ്ര​വേ​ശ​നം. പ്ലാ​സ്റ്റി​ക് നി​ര്‍​മി​ത പ​താ​ക​യ്ക്കും സ​മാ​ന വ​സ്തു​ക്ക​ള്‍​ക്കും നി​രോ​ധ​ന​മു​ണ്ട്. ഹ​രി​ത ച​ട്ട പ്ര​കാ​ര​മാ​ണ് ച​ട​ങ്ങ്. പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ള്‍​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി. സ്‌​കൂ​ളു​ക​ളി​ലും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ പ്ര​കാ​രം ആ​ഘോ​ഷം ന​ട​ത്താ​മെ​ന്ന് ജി​ല്ലാ ക​ളക്ട​ര്‍ അ​റി​യി​ച്ചു.

സ​മ്മ​തി​ദാ​യ​ക
ദി​നാ​ഘോ​ഷം ഇ​ന്ന്

കൊല്ലം: ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി കള​ക്‌​ട്രേ​റ്റി​ല്‍ ഇ​ന്ന് രാ​വി​ലെ 10.30ന് ​ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി കള​ക്ട​ര്‍ പി.​ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​കും. സ​മ്മ​തി​ദാ​യ​ക പ്ര​തി​ജ്ഞ​യും സ​ന്ദേ​ശ​വും അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ ഡോ. ​അ​രു​ണ്‍ എ​സ്. നാ​യ​ര്‍ നി​ര്‍​വ​ഹി​ക്കും. വിവിധ മ​ത്സ​ര​വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന/​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും നടക്കും.