വ​ഴി​യി​ടം വി​ശ്ര​മ കേ​ന്ദ്ര​ം; പ്രതീകാത്മക സം​സ്കാ​രം ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു
Monday, January 24, 2022 11:16 PM IST
ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചാ​ത്ത​ന്നൂ​രി​ലെ വ​ഴി​യി​ടം വി​ശ്ര​മേ കേ​ന്ദ്ര​ത്തി​ൽ പ്ര​തീ​കാ​ത്മ​ക സം​സ്കാ​രം ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു. ചാ​ത്ത​ന്നൂ​ർ കെ ​എ​സ് ആ​ർ ടി ​സി ഡി​പ്പോ​യി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ശു​ചി മു​റി​ക​ൾ പൊ​ളി​ച്ചു മാ​റ്റി​യി​ട്ടാ​ണ് വ​ഴിയി​ടം വി​ശ്ര​മ കേ​ന്ദ്രം നി​ർ​മി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ നൂ​റ് ദി​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തിയാ​ണ് ചാ​ത്ത​ന്നൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തും ശു​ചി​ത്വ മി​ഷ​നും ചേ​ർ​ന്ന് 14 ല​ക്ഷ​ത്തോ​ളം രൂ​പ ചെല​വാ​ക്കി ശു​ചി മു​റി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വ​ഴി​യി​ടം വി​ശ്ര​മേ ന്ദ്രം ​നി​ർ​മി​ച്ച​ത്. ​ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ചെ​ങ്കി​ലും ​പൊ​തു ജ​ന​ങ്ങ​ൾ​ക്ക് നി​ല​വി​ലെ സൗ​ക​ര്യം ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ഫ​ല​ത്തി​ൽ സം​ഭ​വി​ച്ച​ത്.

വ​ഴി​യി​ടം ക​ഴി​ഞ്ഞ സെ​പ്തം​ബ​ർ 7 ന് ​ജി എ​സ് ജ​യ​ലാ​ൽ എം​എ​ൽ​എ ഉ​ദ്്ഘാ​ട​നം ചെ​യ്തു. അ​ന്നു ത​ന്നെ അ​ത് പൂ​ട്ടി ഇ​ന്നു​വ​രെ തു​റ​ന്നി​ട്ടി​ല്ല. തു​റ​ന്നാ​ൽ വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ അ​പ​ര്യാ​പ്ത​മാ​ണ്. വ​ഴി​യി​ട​ത്തി​ന് മു​ന്നി​ൽ നേ​ച്ച​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​വ​സം​സ്കാ​ര ച​ട​ങ്ങ് ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു.

ച​ട​ങ്ങി​ൽ സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് കെ.​പി.​ഹ​രി​കൃ​ഷ്ണ​ൻ, എ​ച്ച്.​സ​തീ​ശ് ച​ന്ദ്ര​ൻ, സു​ഭാ​ഷ് പു​ളി​ക്ക​ൽ, കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി.​സ​തീ​ശ​ൻ, നെ​ടു​ങ്ങോ​ലം രാ​ജി​വ്, ആ​ർ.​ര​ഞ്ജി​ത്, അ​നി​ത, സു​ജി​ത, ഗി​രി​ജ മാ​മ്പ​ള്ളി​ക്കു​ന്നം, ബി​ന്ദു, ല​തി​കം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.