ത​ടി മു​റി​ക്കു​ന്ന​തി​നി​ടെ ക​ട്ടിം​ഗ് മെ​ഷീ​ൻ ക​യ​റി തൊ​ഴി​ലാ​ളി മ​രി​ച്ചു
Monday, January 24, 2022 2:30 AM IST
ക​രു​നാ​ഗ​പ്പ​ള്ളി : ഷെ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ത​ടി മു​റി​ക്കു​ന്ന​തി​നി​ടെ ക​ട്ടിം​ഗ് മെ​ഷീ​ൻ തു​ള​ച്ചു ക​യ​റി തൊ​ഴി​ലാ​ളി മ​രി​ച്ചു. മ​രു​തൂ​ർ​ക്കു​ള​ങ്ങ​ര തെ​ക്ക്, കൊ​ച്ച​യ്യ​ത്ത് വ​ട​ക്ക​തി​ൽ, ഗോ​പാ​ല​കൃ​ഷ്ണ​ൻ (66) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​ടി ക​ഷ​ണം മു​റി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ മെ​ഷീ​ൻ തു​ട​യി​ലേ​ക്ക് തു​ള​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഞ​ര​മ്പു​ക​ൾ മു​റി​ഞ്ഞ് ര​ക്തം വാ​ർ​ന്ന് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​യ്ക്കും പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നും ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ഭാ​ര്യ: സു​കു​മാ​രി മ​ക്ക​ൾ: സു​നി​ൽ​കു​മാ​ർ, സു​നു, അ​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: നീ​തു, വി​നോ​ദ്.