കോ​വി​ഡ് അ​തി​ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രേ​ മ​ന​സോ​ടെ ഏ​റ്റെ​ടു​ക്ക​ണം: ഡോ. ​ജോ​ഷ്വാ​മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
Sunday, January 23, 2022 10:57 PM IST
കൊ​ല്ലം : കോ​വി​ഡ് അ​തി​ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹം ഒ​രേ മ​ന​സോ​ടെ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.

കൈ​ത​ക്കോ​ട് മാ​ർ ബ​സേ​ലി​യോ​സ് പ​ബ്ലി​ക് സ്‌​കൂ​ൾ ഇ​രു​പ​താം വാ​ർ​ഷി​കം ഉ​ദ്‌​ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്‌​കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൻ വാ​ഴ​വി​ള, പ്രി​ൻ​സി​പ്പാ​ൾ ബീ​ന വ​ർ​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബോ​ബി​പോ​ൾ കൈ​ത​ക്കോ​ട്, അ​ശ്വ​തി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്‌​കൂ​ൾ കൈ​യ്യെ​ഴു​ത്ത് മാ​സി​ക​യു​ടെ പ്ര​കാ​ശ​നം, ധ​ന​സ​ഹാ​യ​വി​ത​ര​ണം, മി​ക​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം എ​ന്നി​വ​യും ന​ട​ന്നു.