ച​ട​യ​മം​ഗ​ല​ത്ത് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​ര്‍​ന്നു
Sunday, January 23, 2022 10:57 PM IST
അ​ഞ്ച​ല്‍: ച​ട​യ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ കോ​വി​ഡ്‌ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മ​ന്ത്രി​യു​മാ​യ ജെ. ​ചി​ഞ്ചു​റാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​ര്‍​ന്നു.

മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ ഡാ​നി​യേ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​കാ വി​ദ്യാ​ധ​ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി വി ​നാ​യ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി, നി​ല​മേ​ല്‍, വെ​ളി​ന​ല്ലൂ​ര്‍ സി​എ​ച്ച്സി സൂ​പ്ര​ണ്ടു​മാ​ര്‍, പ​എ​ച്ച്സി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു.

നി​ല​വി​ലെ കോ​വി​ഡ് വ്യാ​പ​ന​വും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും യോ​ഗം വി​ല​യി​രു​ത്തി. 26 ന് ​മു​മ്പ് മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ള്‍ ചേ​രാ​നും, തു​ട​ര്‍​ന്ന് വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ജാ​ഗ്ര​താ സ​മി​തി​ക​ള്‍ ചേ​രാ​നും തീ​രു​മാ​നി​ച്ചു. ജാ​ഗ്ര​താ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​ക്കി ജ​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ച്ച​ഭാ​ഷി​ണി വ​ഴി​യു​ള്ള മു​ന്ന​റി​യി​പ്പും നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​ക​ണം. മ​ണ്ഡ​ല​ത്തി​ല്‍ ആ​രോ​ഗ്യ​മേ​ഖ​ല നേ​രി​ടു​ന്ന വി​വി​ധ പ്ര​തി​സ​ന്ധി​ക​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ടു. അ​വ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ന്ന് അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​ത്തോ​ടെ പ​രി​ഹ​രി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് യോ​ഗ​ത്തി​ല്‍ മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി.