എം​എ​ൽ​എ​യെ വി​ളി​ക്കാ​തെ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ന്ന് ആ​ക്ഷേ​പം
Sunday, January 23, 2022 10:48 PM IST
കു​ണ്ട​റ: എം​എ​ൽ​എ​യെ വി​ളി​ക്കാ​തെ മു​ൻ മ​ന്ത്രി​യെ ക്ഷ​ണി​ച്ചു​വ​രു​ത്തി ഓ​ട സ്ലാ​ബി​ട്ടു മു​ടി നി​ർ​മി​ച്ച വ​ഴി ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ന്ന് ആ​ക്ഷേ​പം. പി​സി വി​ഷ്ണു​നാ​ഥ് എം ​എ​ൽ എ ​യെ അ​റി​യി​ക്കാ​തെ​യാ​ണ് വ​ഴി​യു​ടെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ന​ട​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 23 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് പെ​രി​നാ​ട് പ​ഞ്ചാ​യ​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കേ​ര​ള​പു​രം പ​ള്ളി​ത്താ​ഴം ചി​റ​യി​ൽ ഭാ​ഗ​ത്തെ സ്ലാ​ബി​ട്ട് മൂ​ടി​യ വ​ഴി നി​ർ​മാ​ണ പ്ര​വ​ർ​ത്തി​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ന്ന​ത്.
മു​ൻ മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ആ​യി​രു​ന്നു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

പെ​രി​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ​പ്പോ​ലും ക്ഷ​ണി​ച്ചി​രു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​ൺ കു​മാ​ർ, വീ ​നൗ​ഫ​ൽ, പ്ര​സ​ന്ന പ​യ​സ് എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി.

വാ​ഹ​ന ലേ​ലം 28ന്

കൊല്ലം: ജി​ല്ലാ സാ​യു​ധ സേ​നാ ക്യാ​മ്പി​ലു​ള്ള കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട നാ​ല് വാ​ഹ​ന​ങ്ങ​ള്‍ 28 രാ​വി​ലെ 11 മ​ണി​ക്ക് ഓ​ഫീ​സി​ല്‍ ലേ​ലം ചെ​യ്യും. വി​വ​ര​ങ്ങ​ള്‍​ക്ക് - 0474 2764422.