വേ​ന​ലി​ൽ ത​ള​ര്‍​ന്ന് കാ​ർ​ഷി​ക മേ​ഖ​ല; വാ​ഴ​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങു​ന്നു
Sunday, January 23, 2022 10:48 PM IST
പ​ത്ത​നാ​പു​രം: ചൂ​ട് ക​ന​ത്ത​തോ​ടെ കാ​ർ​ഷി​ക മേ​ഖ​ല ത​ക​ർ​ച്ച​യി​ലേ​ക്ക്. മ​ല​യോ​ര വി​പ​ണി​യി​ലേ​ക്ക് എ​ത്തു​ന്ന കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ അ​ള​വി​ല്‍ വ​ൻ കു‍​റ​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ചൂ​ട് ശ​ക്ത​മാ​യ​തോ​ടെ മേ​ഖ​ല​യി​ലെ ഹെ​ക്ട​ര്‍ ക​ണ​ക്കി​ന് കൃ​ഷി സ്ഥ​ല​ത്ത് വി​ള​വി​റ​ക്കാ​ന്‍​പോ​ലും ക​ഴി​യാ​തെ മ​ഴ കാ​ത്തി​രി​ക്കു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ വി​പ​ണി​യി​ലേ​ക്ക് എ​ത്തു​ന്ന പ​ച്ച​ക്ക​റി​ക​ളു​ടെ​യും പ​ഴ​ങ്ങ​ളു​ടെ​യും അ​ന്‍​പ​ത് ശ​ത​മാ​ന​ത്തി​ല​ധി​കം കു​റ​വാ​ണ് ഇ​ക്കൊ​ല്ലം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

സ്വാ​ശ്ര​യ വി​പ​ണി​ക​ളെ​യും ഇ​ത് ബാ​ധി​ച്ചി​ട്ടു​ണ്ട്. മ​ഴ ശ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും ചൂ​ടി​ന്‍റെ ആ​ധി​ക്യ​വും ഇ​ര​ട്ടി​യാ​യി. കാ​ര്‍​ഷി​ക​വി​ള​ക​ള്‍ അ​ധി​ക​വും ഉ​ണ​ങ്ങി​ക്ക​രി​യു​ന്നു. ഏ​ത്ത​വാ​ഴ കൃ​ഷി​യെ​യാ​ണ് ഏ​റ്റ​വു​മ​ധി​കം ചൂ​ട് ബാ​ധി​ച്ച​ത്. കു​ല​ച്ച​വാ​ഴ​ക​ള്‍ വി​ള​വ് പാ​ക​മാ​കും മു​ന്‍​പെ ഉ​ണ​ങ്ങു​ക​യാ​ണ്. സാ​ധാ​ര​ണ മാ​ര്‍​ച്ച്, ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ലാ​ണ് ചൂ​ടി​ന് ശ​ക്തി​യേ​റു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ ത​ന്നെ വേ​ന​ലെ​ത്തി.

കാ​ര്‍​ഷി​ക വി​പ​ണി​ക​ള്‍ വ​ഴി പ്ര​തി​മാ​സം വ​ന്‍​തോ​തി​ല്‍ കാ​ര്‍​ഷി​ക വി​ള​ക​ള്‍ സം​ഭ​രി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. ഇ​തു​വ​ഴി വി​ല​ക്ക​യ​റ്റം ഒ​രു പ​രി​ധി വ​രെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ വി​പ​ണി​ക​ള്‍ മ​ന്ദീ​ഭ​വി​ച്ച​തോ​ടെ വി​ല​ക്ക​യ​റ്റ​വും രൂ​ക്ഷ​മാ​ണ്. പ്ര​ള​യ കാ​ല​ത്ത് മ​ഴ​യി​ലും കാ​റ്റി​ലും പ​കു​തി​യി​ല​ധി​കം കാ​ര്‍​ഷി​ക​വി​ള​ക​ള്‍ ന​ശി​ച്ചി​രു​ന്നു.​ഇ​തും ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.

വി​ള​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ പാ​ട്ട​ത്തി​നെ​ടു​ത്തും വാ​യ്പ​യെ​ടു​ത്തും കൃ​ഷി ചെ​യ്യു​ന്ന​വ​രാ​ണ് ഏ​റെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. സ​ബ് ക​നാ​ല്‍ വ​ഴി​യു​ള​ള ജ​ല​വി​ത​ര​ണം ആ​രം​ഭി​ച്ചാ​ല്‍ ഒ​രു പ​രി​ധി​വ​രെ ക​ര്‍​ഷ​ക​ര്‍​ക്ക് സ​ഹാ​യ​ക​ര​മാ​കും.