രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ കൊ​ടിമ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്തു
Saturday, January 22, 2022 11:17 PM IST
കൊ​ട്ടാ​ര​ക്ക​ര: നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​നി​ര​ത്തു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വി​വി​ധ രാ​ഷ്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെയും കൊ​ടി​മ​ര​ങ്ങ​ളും സ്തൂ​പ​ങ്ങ​ളും നീ​ക്കം ചെ​യ്തു. ഹൈ​ക്കോ​ട​തി വി​ധി പ്ര​കാ​ര​മാ​ണ് നീ​ക്കം ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം നീ​ലേ​ശ്വ​രം, പി​ണ​റ്റിമൂ​ട്, അ​ന്നൂ​ർ പ്ര​ദേ​ശ​ത്തെ കൊ​ടി​മ​ര​ങ്ങ​ളാ​ണ് നീ​ക്കം ചെ​യ്ത​ത്.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഘ​ട്ടംഘ​ട്ട​മാ​യി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ സ്ഥ​ല​ത്തും ന​ട​പ്പി​ലാ​ക്കാ​നാ​ണ് നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്‌ തീ​രു​മാ​ന​മെ​ന്നു പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ആ​ർ സ​ത്യ​ഭാ​മ പ​റ​ഞ്ഞു.​ പി​ണ​റ്റി മൂ​ട് ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ റോ​ഡി​നു ന​ടു​ക്കാ​യി​ട്ടാ​ണ് കൊ​ടി​മ​ര​ങ്ങ​ൾ സ്ഥാ​പി​ച്ചി​രു​ന്ന​ത്. ഇ​ത് സ്തൂ​പം അ​ട​ക്കം പി​ഴു​ത് മാ​റ്റി​യി​ട്ടു​ണ്ട്.

ചി​ല​യി​ട​ത്തു വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ കൊ​ടി​മ​ര​ങ്ങ​ൾ എ​ടു​ത്തു മാ​റ്റി​യ​ത്. നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും കൊ​ടി​മ​ര​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​ത് നി​ത്യ സം​ഭ​വ​വും സം​ഘ​ർ​ഷ​വും ഉ​ണ്ടാ​യി​രു​ന്നു.