ഭൂ​മി കൈ​യേ​റി റോ​ഡ് വെ​ട്ടി​യ സം​ഭ​വം: നാ​ലുപേ​ർ അ​റ​സ്റ്റി​ൽ
Saturday, January 22, 2022 11:17 PM IST
പ​ത്ത​നാ​പു​രം:​പ​ട്ടാ​ഴി​യി​ൽ ഭൂ​മി ക​യ്യേ​റി റോ​ഡ് വെ​ട്ടി​യ സം​ഭ​വു​മാ​യി ബ​ന്ധ​പെ​ട്ട് നാ​ല് പേ​ർ അ​റ​സ്റ്റി​ൽ.​ നാ​ല് ജെ​സിബി​ക​ളും പി​ടി​കൂ​ടി. പ​ട്ടാ​ഴി താ​ഴ​ത്തു​വ​ട​ക്ക് സ്വാ​ദേ​ശി​ക​ളാ​യ രാ​മ​മം​ഗ​ല​ത്തി​ൽ സോ​മ​ൻ​നാ​യ​ർ, ഇ​ല​ഞ്ഞി​ക്കോ​ട്ട് തെ​ക്കേ ക​ര​യി​ൽ സു​രേ​ന്ദ്ര​ൻ, പു​ത്ത​ൻ വീ​ട്ടി​ൽ രാ​ജു, ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ൾ​പ്പെ​ടെ 25 ല​ധി​കം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മ​റ്റു പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പ​ത്ത​നാ​പു​രം സി ​ഐ ജ​യ​കൃ​ഷ്‌​ണ​ൻ പ​റ​ഞ്ഞു. മ​റ്റു പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടു​മെ​ന്നും നീ​തി ല​ഭി​ക്കു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും വ​സ്തു​വി​ന്റെ ഉ​ട​മ പ​റ​ഞ്ഞു. ഇ​ക്ക​ഴി​ഞ്ഞ 15ന് ​രാ​ത്രി​യി​ലാ​ണ് പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര​യി​ലു​ള്ള ജ​ല​ജ​കു​മാ​രി​യെ​ന്ന വീ​ട്ട​മ്മ​യു​ടെ 31 സെന്‍റ് സ്ഥ​ലം രാ​ത്രി​യു​ടെ മ​റ​വി​ൽ ഭൂ​മാ​ഫി​യ അ​തി​ക്ര​മി​ച്ചു ക​യ​റി റോ​ഡ് വെ​ട്ടി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.