പുനലൂർ: പുനലൂർ താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ 26ന് രാവിലെ 8.30 ന് പുനലൂർ ബോയ്സ് എച്ച്.എസ്.എസ് സ്റ്റേഡിയത്തിൽ പി.എസ്.സുപാൽ എംഎൽഎ പതാക ഉയർത്തും. പോലീസ്, എക്സൈസ്, വനം, ഫയർ ഫോഴ്സ് സേനാംഗങ്ങൾ പതാക വന്ദനം നടത്തും.
റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റി ചെയർമാനും തഹസിൽദാരുമായ നസിയ കെ.എസ് അധ്യക്ഷത വഹിക്കും . പി.എസ്.സുപാൽ എംഎൽഎ റിപ്പബ്ലിക് ദിന സന്ദേശം നൽകും. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻമാരുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിക്കും.
പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, പുനലൂർ ആർഡിഒ ബി.ശശികുമാർ, പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ്, മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.പി.എ.അനസ് ,ജനറൽ കൺവീനർ വി.വിഷ്ണുദേവ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
എൽ.ആർ തഹസിൽദാർ അജിത് ജോയി, ഫിനാൻസ് കമ്മിറ്റി കൺവീനർ സലീം പുനലൂർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജേന്ദ്രൻ നായർ, പുനലൂർ വിജയൻ, ഐക്കര ബാബു, ബിജുകുമാർ, ജയരാജൻ, കെ.വി.സിജു, പി.ബാബു, ബാനർജി, രാജൻപിള്ള, എന്നിവർ നേതൃത്വം നൽകും. ഏറ്റവും മികച്ച രീതിയിൽ അലങ്കരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ക്യാഷ് അവാർഡ് ഉണ്ടായിരിക്കുന്നതാണ്.