വീ​ടെന്ന സ്വപ്നം യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല: നൂറോളം കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
Saturday, January 22, 2022 11:17 PM IST
പു​ന​ലൂ​ർ: ഭ​വ​ന പ​ദ്ധ​തി​ക​ളി​ലൂ​ടെ​യും മ​റ്റും നി​ര​വ​ധി പേ​ർ​ക്ക് വീ​ടു​വ​ച്ചു ന​ൽ​കി​യെ​ന്ന് സ​ർ​ക്കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും ഒ​രു വീ​ട് എ​ന്ന സ്വ​പ്നം ബാ​ക്കി വെ​ച്ച് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ന​മു​ക്ക് ചു​റ്റു​മു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ന​ടു​നി​വ​ർ​ത്തി ഒ​ന്ന് ഉ​റ​ങ്ങു​വാ​ൻ പോ​ലും ക​ഴി​യാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ.

തെ​ന്മ​ല ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളി​മ​ല, ഇ​ട​മ​ൺ റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ, ഉ​റു​കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലെ റോ​ഡ് പു​റ​മ്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വി​ത​മാ​ണി​ത്. പ​തി​റ്റാ​ണ്ടു​ക​ളോ​ളം പു​റ​മ്പോ​ക്കി​ൽ താ​മ​സി​ച്ചി​ട്ടും ഒ​രു വീ​ടെ​ന്ന സ്വ​പ്നം ഇ​പ്പോ​ഴും ഇ​വ​ർ​ക്ക് മു​ന്നി​ൽ അ​ന്യ​മാ​യി നി​ൽ​ക്കു​ക​യാ​ണ്. ശ​ക്ത​മാ​യൊ​രു കാ​റ്റ​ടി​ച്ചാ​ൽ ത​ക​ർ​ന്നു പോ​കു​ന്ന കൂ​ര​യി​ലാ​ണ് നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​ർ ക​ഴി​യു​ന്ന​ത്.

കൂ​ര​ക​ൾ​ക്ക് മു​ക​ളി​ലേ​ക്ക് ഏ​ത് നി​മി​ഷ​വും നി​ലം പൊ​ത്താ​വു​ന്ന വ​ൻ മ​ര​ങ്ങ​ളും ന​ടു​വി​ൽ ജീ​വ​ൻ കൈ​യി​ൽ പി​ടി​ച്ചു​ള്ള ഇ​വ​രു​ടെ ദു​രി​ത ജീ​വി​ത​വും. കി​ട​പ്പ് രോ​ഗി​ക​ളും കൈ ​കു​ഞ്ഞു​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ടെ​ന്ന​ത് ക​ര​ള​ലി​യി​ക്കു​ന്ന കാ​ഴ്ച ത​ന്നെ.

സ​ർ​ക്കാ​രിന്‍റെ ഭ​വ​ന​പ​ദ്ധ​തി​ക​ളി​ലൊ​ക്കെ പേ​രു​ണ്ടെ​ങ്കി​ലും സ്വ​ന്തം വീ​ടെ​ന്ന ഇ​വ​രു​ടെ സ്വ​പ്നം മാ​ത്രം ഇ​തു​വ​രെ യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ല. ലോ​ക്ഡൗ​ൺ കൂ​ടി​യെ​ത്തി​യ​തോ​ടെ ഇ​വ​രു​ടെ ജീ​വി​തം ഇ​ര​ട്ടി ദു​രി​ത​ത്തി​ലാ​യി. ഇ​തോ​ടെ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വീ​ടു​ക​ളി​ൽ പ​ല​തി​നും ത​ക​ർ​ച്ച സം​ഭ​വി​ച്ചി​ട്ടും അ​ത് ന​ന്നാ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. മി​ക്ക വീ​ടു​ക​ളി​ലും മു​തി​ർ​ന്ന പെ​ൺ​കു​ട്ടി​ക​ള​ട​ക്കം ഉ​ണ്ടെ​ങ്കി​ലും അ​ട​ച്ചു​റ​പ്പു​ള്ള വീ​ടും പ്രാ​ഥ​മി​ക ക​ർ​ത്ത​വ്യ​ങ്ങ​ൾ നി​ർവ​ഹി​ക്കാ​ൻ പോ​ലും സൗ​ക​ര്യ​മി​ല്ലാ​ത്ത​തും തെ​ല്ലൊ​ന്നു​മ​ല്ല ഇ​വ​രെ വ​ല​യ്ക്കു​ന്ന​ത്.

സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ നി​ര​ന്ത​ര ശ​ല്യ​മു​ള്ള ഇ​വി​ട​ങ്ങ​ളി​ൽ പെ​ൺ​കു​ട്ടി​ക​ളു​ള്ള വീ​ട്ടി​ലെ മു​തി​ർ​ന്ന​വ​ർ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഉ​റ​ങ്ങാ​തെ കാ​വ​ൽ ഇ​രി​ക്കു​ന്ന​തും പ​തി​വാ​ണ്. പ​ക​ല​ന്തി​യോ​ളം ക​ഷ്ട​പ്പെ​ട്ട ക്ഷീ​ണ​മു​ണ്ടെ​ങ്കി​ലും നാ​ട്ടി​ൽ ന​ട​ക്കു​ന്ന അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഓ​ർ​ക്കു​മ്പോ​ൾ ഇ​വ​ർ​ക്ക് ഉ​റ​ങ്ങാ​ൻ ക​ഴി​യാ​റി​ല്ല. വ​ള​ർ​ത്തു​നാ​യ്ക്ക​ൾ ഒ​പ്പ​മു​ള്ള​താ​ണ് രാ​ത്രി​യി​ലെ ഇ​വ​രു​ടെ ഏ​ക സു​ര​ക്ഷ. സ്വ​ന്ത​മാ​യി ഒ​രു വീ​ട് കി​ട്ടി​യ ശേ​ഷം എ​ല്ലാ​വ​ർ​ക്കു​മൊ​പ്പം സ​ന്തോ​ഷ​മാ​യി ക​ഴി​യു​ക എ​ന്ന​താ​ണ് ഇ​പ്പോ​ൾ ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​പ്നം.