എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എംപിയും ​കു​ടും​ബ​വും കോ​വി​ഡ് പോ​സി​റ്റീ​വ്
Saturday, January 22, 2022 11:14 PM IST
കൊല്ലം: എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, ഭാ​ര്യ ഡോ: ​ഗീ​ത, മ​ക​ന്‍ കാ​ര്‍​ത്തി​ക്ക് എ​ന്നി​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്ന് പേ​ര്‍​ക്കും ര​ണ്ടാം ത​വ​ണ​യാ​ണ് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്നലെ ആ​ര്‍​ടിപി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​യ​ത്. ഇവർ വീ​ട്ടി​ല്‍ ത​ന്നെ ഐ​സോ​ലേ​ഷ​ന്‍ ആ​യി ചി​കി​ത്സ​യി​ലാ​ണ്.

കോ​വി​ഡ് ഒ​രി​ക്ക​ല്‍ ബാ​ധി​ച്ച​വ​ര്‍​ക്ക് വീ​ണ്ടും കോ​വി​ഡ് ബാ​ധ ഉ​ണ്ടാ​വു​മെ​ന്ന​തി​നാ​ല്‍ ഒ​രി​ക്ക​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​വ​രും എം​പി യു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും എം.​പി അ​ഭ്യ​ര്‍​ഥി​ച്ചു.

കോ​വീ​ഷീ​ല്‍​ഡി​ന്‍റെ ര​ണ്ട് ഡോ​സ് വാ​ക്സി​നു​മെ​ടു​ത്ത ഡോ. ​ഗീ​ത​യ്ക്ക് ഒ​രു മാ​സം മു​മ്പാ​ണ് കോ​വി​ഡ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് നെ​ഗ​റ്റീ​വാ​യി ഒ​രു മാ​സ​ത്തി​ന​ക​മാ​ണ് വീ​ണ്ടും കോ​വി​ഡ് പോ​സ്റ്റീ​വാ​കു​ന്ന​ത്.

എം​പി ഓ​ഫീ​സ് ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത​ല്ല. ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ ഓ​ഫീ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന​താ​ണ് (ഇ-​മെ​യി​ല്‍ : nkprem07 @gmail.com).