പ​നി ബാ​ധി​ത​ര്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം: ഡി​എംഒ
Saturday, January 22, 2022 11:10 PM IST
കൊല്ലം: ​പ​നി-​ശ്വ​സ​നേ​ന്ദ്രീ​യ രോ​ഗ​ബാ​ധി​ത​ര്‍ കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന തു​ട​ങ്ങി​യ കോ​വി​ഡി​ന്‍റെ പ്രാ​ഥ​മി​ക ല​ക്ഷ​ണ​മു​ള്ള​വ​ര്‍ പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട​രു​ത്. യാ​ത്ര​യും പാ​ടി​ല്ല. ആ​ദ്യം ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യും നെ​ഗ​റ്റീ​വ് ആ​യാ​ല്‍ ആ​ര്‍ടിപി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യും ന​ട​ത്ത​ണം. പ​രി​ശോ​ധ​നാ ഫ​ലം വ​രും വ​രെ വീ​ട്ടി​ല്‍ ക​ഴി​യ​ണം. ജോ​ലി​യു​ള്ള​വ​ര്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ വീ​ട്ടി​ല്‍ നി​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.

ആ​ശു​പ​ത്രി​ക​ളി​ലെ തീ​വ്ര​പ​രി​ച​ര​ണ കി​ട​ക്ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും രോ​ഗ​തീ​വ്ര​തു​യു​ടെ അ​നു​പാ​ത​വു​മാ​ണ് ഇ​നി വ്യാ​പ​ന തോ​ത് നി​ര്‍​ണ​യി​ക്കാ​ന്‍ മാ​ന​ദ​ണ്ഡ​മാ​ക്കു​ക. ക്ല​സ്റ്റ​റു​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന മേ​ഖ​ല​ക​ളി​ല്‍ ക​ണ്ടെയി​ന്‍​മെ​ന്‍റ് നി​യ​ന്ത്ര​ണം ആ​വ​ശ്യ​മെ​ങ്കി​ല്‍ ന​ട​പ്പി​ലാ​ക്കും. കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള ഹൈ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ മാ​ത്രം സ്വാ​ബ് പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ല്‍ മ​തി​യെ​ന്ന് ഡി​എം​ഒ നി​ര്‍​ദ്ദേ​ശി​ച്ചു.