കാ​രു​ണ്യ​ത്തി​ന്‍റെ ക​ര സ്പ​ർ​ശ​വു​മാ​യി എ​സ്ജി ​കോ​ളേ​ജ് എ​ൻഎ​സ്എ​സ് യൂ​ണി​റ്റ്
Saturday, January 22, 2022 11:10 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര സെന്‍റ് ഗ്രീ​ഗോ​റി​യോ​സ് കോ​ളേ​ജി​ലെ എ​ൻഎ​സ്എ​സ് യൂ​ണി​റ്റും ഹെ​യ​ർ ബാ​ങ്കും ചേ​ർ​ന്ന് മു​ടി ദാ​നം ന​ൽ​ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. റേ​ഡി​യേ​ഷന്‍റെ ഫ​ല​മാ​യി മു​ടി ന​ഷ്ട​മാ​യ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് വി​ഗ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ദാ​നം ന​ൽ​കി​യ മു​ടി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇന്നലെ കോ​ളേ​ജി​ൽ വ​ച്ച് ന​ട​ന്ന ക്യാ​മ്പ് ഹെ​യ​ർ ബാ​ങ്ക് മാ​നേ​ജ​ർ ഫ​റൂ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ജി​ജി പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​യ​ർ ബാ​ങ്ക് വോ​ള​ണ്ടി​യ​ർ​മാ​രാ​യ അ​ന​സ്, മു​ബ​ഷീ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.

ഒ​ന്പതു​കാ​ര​ൻ ആ​ദി​ദേ​വ​ൻ മു​ടി ദാ​നം ന​ൽ​കി മ​റ്റു കു​ട്ടി​ക​ൾ​ക്ക് മാ​തൃ​ക​യാ​യി . തു​ട​ർ​ന്ന് അ​ൻ​പ​തി​ൽ പ​രം എ​ൻഎ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സും യു​വ​തീ യു​വാ​ക്ക​ളും ഇ​തി​ൽ പ​ങ്കെ​ടു​ത്തു. എ​ൻഎ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ പ്രഫ.​ജി. ആ​ശ, ഡോ.​വി. മ​നു, വോ​ള​ണ്ടി​യ​ർ​മാ​രാ​യ കാ​രി​സ്, സി​നി, യ​തി​ൻ , അ​ഭി​രാം, അ​ലീ​ന, സ്നേ​ഹ, അ​ശ്വ​തി, ഹ​രി, ബ്രി​ജേ​ഷ്, എ​ബി, ഷാ​നി, ബീ​മ എ​ന്നി​വ​ർ പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ൽ​കി.

ക്യാ​മ്പി​ലേ​ക്ക് 30 വ​രെ മു​ടി ദാ​നം ചെ​യ്യാ​വു​ന്ന​താ​ണ്. താ​ല്പ​ര്യ​മു​ള്ള​വ​ർ കോ​ളേ​ജി​ലെ എ​ൻ എ​സ് എ​സ് യൂ​ണി​റ്റു​മാ​യി ബ​ന്ധ​പ്പെ​ടണം.