സ്കൂ​ട്ട​റും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്
Saturday, January 22, 2022 1:39 AM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യി​ൽ സ്കൂ​ട്ട​റും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്. ടൈ​റ്റാ​നി​യം ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​ത്രി 10 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നും ച​വ​റ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ആ​ക്ടീ​വ സ്കൂ​ട്ട​റും, കൊ​ല്ല​ത്ത് നി​ന്നും റാ​ന്നി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടി​പ്പ​റും ത​മ്മി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

ടൈ​റ്റാ​നി​യം ജം​ഗ്ഷ​നി​ൽ നി​ന്നും ശാ​സ്താം​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് കെ ​എം എം ​എ​ൽ ക​മ്പ​നി​യി​ൽ നി​ന്നും ആം​ബു​ല​ൻ​സെ​ത്തി പ​രി​ക്കേ​റ്റ ദ​മ്പ​തി​ക​ളെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ടി​പ്പ​ർ ലോ​റി​യു​ടെ മു​ൻ​വ​ശ​ത്തി​ടി​ച്ച സ്കൂ​ട്ട​ർ ലോ​റി​യു​ടെ അ​ടി​യി​ൽ​പ്പെ​ടാ​തി​രു​ന്ന​തി​നാ​ൽ ദ​മ്പ​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.