പെ​ണ്‍​കു​ട്ടി​ക്കു​നേ​രേ മാ​ന​ഹാ​നി; പോ​ക്സോ പ്ര​കാ​രം അ​റ​സ്റ്റി​ൽ
Friday, January 21, 2022 11:01 PM IST
കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ മാ​ന​ഹാ​നി വ​രു​ത്തി​യ ര​ണ്ട ു പേ​ർ പോ​ക്സോ പ്ര​കാ​രം ഈ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

ച​വ​റ പു​തു​ക്കാ​ട് വൈ​ഷ്ണ​വം വീ​ട്ടി​ൽ വി​ഷ്ണു എ​ന്നു വി​ളി​ക്കു​ന്ന ര​തീ​ഷ് (38), അ​ന്പ​ല​പ്പു​ഴ പു​ന്ന​പ്ര തെ​ക്കേ​പ​റ​ന്പി​ൽ വീ​ട്ടി​ൽ ആ​ദ​ർ​ശ് (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സാ​മൂ​ഹ്യ മ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്ല​സ്ടൂ വി​ദ്യാ​ർ​ഥി​നി​യെ ആ​ണ് ഇ​വ​ർ ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. പെ​ണ്‍​കു​ട്ടി​യു​മാ​യി സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ​യു​ള​ള പ​രി​ച​യ​ത്തി​ലൂ​ടെ വി​ശ്വാ​സം പി​ടി​ച്ച് പ​റ്റി ഇ​വ​ർ ജോ​ലി നോ​ക്കി വ​രു​ന്ന ആ​രാ​ധ​നാ​ല​യ​ത്തി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജി.​ഡി.​വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​തീ​ഷ്, എ​സ്ഐ മാ​രാ​യ ബാ​ബു, ബാ​ല​ച​ന്ദ്ര​ൻ, സൂ​സി മാ​ത്യൂ, എ​എ​സ്ഐ മാ​രാ​യ പ്ര​ദീ​പ്.​കെ, ജ​ല​ജ, ബി​ന്ദു സി​പി​ഓ ഷെ​ഫീ​ക്ക് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ എ​സ്എം​പി പാ​ല​സി​ന് സ​മീ​പ​മു​ള​ള ആ​രാ​ധ​നാ​ല​യ​ത്തി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.