പ​ര​വൂ​രി​ലെ പ്ലാ​സ്റ്റി​ക് ഷെ​ഡിം​ഗ് യൂ​ണി​റ്റി​ലെ തീ​പി​ടി​ത്ത​ത്തി​ൽ ദു​രു​ഹ​ത​ക​ൾ
Friday, January 21, 2022 10:59 PM IST
പ​ര​വൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ പ്ലാ​സ്റ്റി​ക് ഷെ​ഡിം​ഗ് യൂ​ണി​റ്റി​ലെ തീ ​പി​ടി​ത്ത​ത്തി​ൽ ദു​രൂ​ഹ​ത. മു​ത​ല​ക്കു​ള​ത്തെ യൂ​ണി​റ്റി​ലെ തീ​പി​ടി​ത്തം അ​ട്ടി​മ​റി​യാ​ണെ​ന്ന സം​ശ​യം ബ​ല​പെ​ട്ടി​രി​ക്ക​യാ​ണ്. ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​മാ​യ​തി​നാ​ലും സം​ര​ക്ഷ​ണ വേ​ലി ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലു​മാ​ണ് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.
യൂ​ണി​റ്റി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് വീ​ടു​ക​ളു​മു​ണ്ട്. ഉ​ണ​ങ്ങി​യ പു​ൽ​ക്കാ​ടു​ക​ളി​ലേ​യ്ക്കും വീ​ടു​ക​ളി​ലേ​യ്ക്കും തീ ​പ​ട​ർ​ന്നു പി​ടി​ക്കാ​തെ അ​ഗ്നി​ശ​മ​ന സേ​ന മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ചി​രു​ന്നു.
ബു​ധ​നാ​ഴ്ച രാ​ത്രി 12.30 ന് ​മു​ത​ല​ക്കു​ള​ത്തു​ള്ള ഹ​രി​ത​ക​ര്‍​മ​സേ​ന​യു​ടെ പ്ലാ​സ്റ്റി​ക് ഷെ​ഡി​ന്‍റെ യൂ​ണി​റ്റി​ലാ​ണ് സം​ഭ​വം. പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് വി​വ​രം പ​ര​വൂ​ര്‍ ഫ​യ​ര്‍​ഫോ​ഴ്സി​ലും പോ​ലീ​സി​ലും അ​റി​യി​ച്ച​ത്. പ​ര​വൂ​രി​ല്‍ നി​ന്നും ക​ല്ല​മ്പ​ല​ത്തി​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി രാ​വി​ലെ​യോ​ടെ​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. തീ​പി​ടി​ത്തം ഉ​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല. 50 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. സാ​ധാ​ര​ണ ഗ​തി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​കേ​ണ്ട സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ വി​ശ്വാ​സം. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ സൂ​ക്ഷി​ക്കു​ന്ന​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് അ​ല്ല തീ​പി​ടി​ത്ത കാ​ര​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് വൈ​ദ്യു​തി ബോ​ർ​ഡ് അ​ധി​കൃ​ത​ർ. ഇ​താ​ണ് അ​ട്ടി​മ​റി​യാ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്ന​ത്.

പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ച്ചു വ​ച്ചി​രു​ന്ന ഷെ​ഡ് പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. സ​മീ​പ​ത്തെ ഷെ​ഡി​ന് തീ​പി​ടി​ക്കാ​ഞ്ഞ​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഷെ​ഡി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യ​ന്ത്ര​ങ്ങ​ളും മ​റ്റ് വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. വി​വ​രം അ​റി​ഞ്ഞ് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണും കൗ​ണ്‍​സി​ല​ര്‍​മാ​രും സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.