ചി​ത​റ​യി​ലെ ക​വ​ര്‍​ച്ച; കൂ​ടു​ത​ല്‍ മോ​ഷ​ണ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്
Friday, January 21, 2022 10:59 PM IST
അ​ഞ്ച​ല്‍ : ചി​ത​റ​യി​ല്‍ വീ​ട് നി​ര്‍​മ്മാ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വ​സ്ത്രം, പ​ണം, മൊ​ബൈ​ല്‍​ഫോ​ണ്‍, പേ​ഴ്സ് അ​ട​ക്കം ക​വ​ർ​ന്ന വി​രു​ത​നെ പോ​ലീ​സ് തി​ര​യു​ന്ന​തി​നി​ടെ ഇ​യാ​ള്‍​ക്കെ​തി​രെ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചു.

ഇ​യാ​ള്‍ സ്ഥി​രം മോ​ഷ്ടാ​വ് എ​ന്നാ​ണു സൂ​ച​ന. മോ​ഷ​ണ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ എ​ത്തി​യ​ത്. ഇ​തി​നു​പി​ന്നാ​ലെ ത​ന്നെ മോ​ഷ​ണ​ങ്ങ​ളു​ടെ കൂ​ടു​ത​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്താ​യി. ആ​ളെ ചി​ത​റ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​താ​യി​ട്ടാ​ണ് സൂ​ച​ന.

പ​ട്ടാ​പ​ക​ല്‍ ബൈ​ക്കി​ല്‍ എ​ത്തി വീ​ടു​ക​ള്‍, ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് ഇ​യാ​ള്‍ ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന​ത്. ബൈ​ക്കി​ല്‍ എ​ത്തി പ​രി​സ​രം നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​ണു ക​വ​ര്‍​ച്ച. ചി​ത​റ​യി​ല്‍ വീ​ട് നി​ര്‍​മാ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വ​സ്ത്രം, മൊ​ബൈ​ല്‍​ഫോ​ണ്‍ പേ​ഴ്സ് രേ​ഖ​ക​ള്‍ അ​ട​ക്ക​മു​ള്ള ബാ​ഗ്, മ​റ്റൊ​രി​ട​ത്ത് വീ​ടി​ന് മു​ന്നി​ല്‍ അ​ല​ക്കി​യി​ട്ടി​രു​ന്ന ഷ​ര്‍​ട്ടു​ക​ള്‍, ക​ട​യ്ക്കു​ള്ളി​ല്‍ ക​യ​റി പ​ണം തു​ട​ങ്ങി​യ​വ മോ​ഷ്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
പ്ര​തി​യെ ഉ​ട​ന്‍ പി​ടി​കൂ​ടാ​ന്‍ ക​ഴി​യു​മെ​ന്ന് ചി​ത​റ പോ​ലീ​സ് പ​റ​ഞ്ഞു